Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 11:08 AM IST Updated On
date_range 3 Jan 2018 11:08 AM ISTചന്ത തുടങ്ങി; പാർക്കിങ്ങിന് ഇടമില്ലാതെ കുറ്റ്യാടി ടൗൺ
text_fieldsbookmark_border
കുറ്റ്യാടി: വാഹന പാർക്കിങ്ങിന് പ്രധാന ആശ്രയമായിരുന്ന കുറ്റ്യാടി ടൗണിലെ മരുതോങ്കര റോഡിൽ ചന്ത തുടങ്ങിയതോടെ വാഹനം നിർത്താൻ ഇടമില്ലാതായി. ചന്ത നടക്കുന്ന ഒന്നേമുക്കാൽ ഏക്കർ സ്വകാര്യ പറമ്പിലും മരുതോങ്കര റോഡുവക്കിലും സ്വകാര്യ സ്ഥാപനത്തിെൻറ ഗ്രൗണ്ടിലുമാണ് വാഹനങ്ങൾ നിർത്തിയിരുന്നത്. എന്നാൽ, ഇത് മൂന്നും ഇപ്പോൾ ഇല്ലാതായി. ചന്ത തുടങ്ങിയതോടെ ടൗണിൽ വാഹനത്തിരക്കുമാണ്. മരുതോങ്കര ഭാഗത്തേക്ക് ട്രിപ് സർവിസ് നടത്തുന്ന ടാക്സി ജീപ്പുകൾ, ഓട്ടോകൾ നിർത്തിയിട്ടിരുന്നതും ഇവിടെയാണ്. ബുധനാഴ്ച മുതൽ ജീപ്പ് പാർക്കിങ് ചെറുപുഴപാലത്തിനപ്പുറമാക്കുമെന്നാണ് ട്രാഫിക് പൊലീസ് അറിയിച്ചത്. ഇനി മുതൽ വാഹനം ദൂരെവെച്ച് ടൗണിലേക്ക് നടന്നുവരേണ്ട സ്ഥിതിയാവും. ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കുമെന്ന് ചന്തയുമായി ബന്ധപ്പെട്ട് നടത്തിയ സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു. റോഡിലെ ദിശാബോർഡ് മറച്ച് സി.പി.ഐ ബോർഡ് കുറ്റ്യാടി: വാഹനയാത്രക്കാർക്ക് ഉപകാരമാകുന്ന ബോർഡ് മറച്ച് സി.പി.ഐയുടെ സമ്മേളന പ്രചാരണ ബോർഡ്. കോഴിക്കോട് റോഡിൽ ടാക്സി സ്റ്റാൻഡിനു സമീപത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോർഡിനു മുകളിലാണ് കുറ്റ്യാടിയിൽ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തിെൻറ വലിയ ബോർഡ് സ്ഥാപിച്ചത്. പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസിലേക്കുള്ള സൂചനയും ഇതിലാണ് രേഖപ്പെടുത്തിയത്. പി.ഡബ്ല്യു.ഡി ഓഫിസിെൻറ മുന്നിലായിട്ടും ഭരണകക്ഷി സ്ഥാപിച്ച ബോർഡ് മാറ്റിക്കാൻ അധികൃതർക്കായിട്ടില്ല. താമരശ്ശേരി ചുരത്തിൽ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കോഴിക്കാട് ഭാഗത്തേക്കുള്ള ഇതര സംസ്ഥാന ലോറികളും മറ്റും കുറ്റ്യാടി വഴിയാണ് പോകുന്നത്. ദിശ അറിയാത്തതിനാൽ ൈഡ്രവർമാർ വലയുകയാണ്. ചെറുപുഴ മാലിന്യമിട്ട് മൂടുന്നു കുറ്റ്യാടി: വടകര താലൂക്കിലെ നിരവധി പഞ്ചായത്തുകളുടെ ദാഹമകറ്റുന്ന കുറ്റ്യാടി ചെറുപുഴ മാലിന്യമിട്ട് മൂടുന്നു. ടൗണിലെ കടകളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യം മുഴുവൻ ചെറുപുഴ പാലത്തിനടുത്തുനിന്ന് പുഴയിലേക്ക് തള്ളുന്നു. പുഴയോരം മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ മാലിന്യമാണ് ഒഴുകി സമീപത്തെ പമ്പ് ഹൗസിനടുത്ത കിണറിലെത്തുന്നത്. മത്സ്യ, മാംസ മാർക്കറ്റിലെ അടക്കം ദ്രവമാലിന്യങ്ങൾ പി.ഡബ്ല്യു.ഡിയുടെ ഓവുവഴി നേരിട്ട് പുഴയിലേക്ക് വിടുന്നതിനു പുറമെയാണ് പ്ലാസ്റ്റിക് ഉൾെപ്പടെ ഖരമാലിന്യവും തള്ളി പുഴയെ ടൗണിെൻറ കുപ്പത്തൊട്ടിയാക്കുന്നത്. കുറ്റ്യാടിയുടെ പ്രാദേശിക ഉത്സവമായ ചന്ത ആരംഭിച്ചിട്ടുണ്ട്. ചന്തയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളരുതെന്നാണ് ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സർവകക്ഷി യോഗം എടുത്ത പ്രധാന തീരുമാനം. എന്നാൽ, കുടിവെള്ളത്തിന് ആശ്രയിക്കുന്ന ചെറുപുഴയിൽ മാലിന്യം തള്ളരുത് എന്ന ബോർഡുപോലും വെക്കാൻ ഗ്രാമപഞ്ചായത്ത് ഇതുവരെ നടപടിയെടുത്തിട്ടില്ല. ചന്തയിൽ തെരുവ് വ്യാപാരത്തിന് എത്തുന്ന ഇതര സംസ്ഥാനക്കാരിൽ അധികവും പ്രാഥമിക കർമങ്ങൾക്ക് ഉപയോഗിക്കുന്നതും പുഴയോരമാണെന്ന് താമസക്കാരായ വീട്ടുകാർ പരാതിപ്പെടുന്നു. ചെറുപുഴ പാലത്തിനടുത്ത് മാലിന്യം തള്ളുന്നിടത്ത് വല സ്ഥാപിച്ചാൽ ഒരു പരിധിവരെ തടയാനാകുമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story