Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആശാനികേതൻ പൊളിച്ച്​...

ആശാനികേതൻ പൊളിച്ച്​ ​അലൈൻമെൻറ്​: അന്തേവാസികൾ ആശങ്കയിൽ

text_fields
bookmark_border
കോഴിക്കോട്: കൊയിലാണ്ടി നന്തിബസാറിൽ പ്രവർത്തിക്കുന്ന മാനസികവെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസകേന്ദ്രമായ ആശാനികേതൻകെട്ടിടം പൊളിച്ച് ബൈപാസ് റോഡി​െൻറ പുതിയ അലൈൻമ​െൻറ് വരുന്നതിൽ അന്തേവാസികൾ ആശങ്കയിൽ. ആശാനിേകതനിൽ റെസിഡൻഷ്യൽ ഹോമുകൾ, ഡേെകയർ സ​െൻറർ, െവാക്കേഷനൽ ട്രെയ്നിങ് സ​െൻറർ എന്നിവയാണ് പ്രവർത്തിക്കുന്നത്. നാഷനൽ ഹൈവേയുടെ നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് പ്രാരംഭ സർവേ മുതൽ കൊണ്ടുവന്ന അലൈൻമ​െൻറിൽ മാറ്റം ഉണ്ടാവില്ലെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഡിസംബർ 26ന് അലൈൻമ​െൻറിൽ മാറ്റം വരുത്തുകയും നാഷനൽ ഹൈവേ അധികൃതർ ആശാനികേതനിലെ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് സർവേയും കുറ്റിയടിയും നടത്തുകയും ചെയ്തു. ഇതുപ്രകാരം ആശാനികേത​െൻറ കെട്ടിടം പൊളിച്ചുമാറ്റേണ്ടിവരും. 45ഒാളം അന്തേവാസികളാണ് ഇവിടെ ഉള്ളത്. ഇവർക്ക് താമസിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. അന്തേവാസികളുടെയും ആശാഭവൻ അധികൃതരുടെയും ആശങ്ക പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് ആശാനികേതൻ അധികൃതർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡോ. യു. ശ്രീധരൻ, പി.കെ.ജി. നമ്പ്യാർ, ജയശ്രീ കല്ലാട്, േഡാ. പ്രേമാനന്ദൻ, അന്തേവാസികളായ റീന, മുരളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story