Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 11:05 AM IST Updated On
date_range 3 Jan 2018 11:05 AM ISTദേശീയ മെഡിക്കൽ കമീഷൻ ബിൽ: പ്രതിഷേധവുമായി നഗരത്തിൽ ഡോക്ടർമാരുടെ പ്രകടനം
text_fieldsbookmark_border
കോഴിക്കോട്: ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) ബിൽ നടപ്പാക്കുന്നതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) കോഴിക്കോട് ശാഖ നഗരത്തിൽ പ്രകടനം നടത്തി. മറ്റു വൈദ്യവിഭാഗത്തിൽപെട്ടവർക്കും പ്രത്യേക കോഴ്സ് പൂർത്തിയാക്കുന്ന മുറക്ക് അലോപ്പതി ചികിത്സ നടത്താമെന്ന നിർദേശം മെഡിക്കൽ രംഗത്തെ നശിപ്പിക്കുമെന്ന് െഎ.എം.എ ഭാരവാഹികൾ പറഞ്ഞു. രാജ്യവ്യാപകമായി രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നടത്തുന്ന പണിമുടക്കിെൻറ ഭാഗമായാണ് പ്രകടനം നടന്നത്. മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും രാവിലെ എട്ടു മുതൽ പത്തുവരെ ഡോക്ടർമാർ ഒ.പി വിഭാഗം ബഹിഷ്കരിച്ചു. സ്വകാര്യ ആശുപത്രി ഡോക്ടർമാരും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്തുണ്ട്. മിഠായിത്തെരുവ് എസ്.കെ പ്രതിമക്കുമുന്നിൽ നിന്നാണ് പ്രതിഷേധ പ്രകടനം തുടങ്ങിയത്. പ്രകടനം െഎ.എം.എ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. കെ.ജി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. െഎ.എം.എ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. കെ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. അനീൻ എൻ കുട്ടി, ഡോ. അബൂബക്കർ, ഡോ. സുനിൽ, ഡോ. അജിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story