Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആർ.എസ്.എസിന്...

ആർ.എസ്.എസിന് മതേതരത്വത്തെ ഭയം- ^ബിനോയ് വിശ്വം

text_fields
bookmark_border
ആർ.എസ്.എസിന് മതേതരത്വത്തെ ഭയം- -ബിനോയ് വിശ്വം പേരാമ്പ്ര: ബി.ജെ.പിയും ആർ.എസ്.എസും ഇന്ത്യയുടെ മതേതരത്വത്തെ ഭയപ്പെടുകയാണെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം. ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) ജില്ല സമ്മേളനത്തി​െൻറ ഭാഗമായി പേരാമ്പ്രയിൽ നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഒ.കെ. ജയകൃഷ്ണൻ, കെ.കെ. ഭാസ്കരൻ, സുധാകരൻ, കെ.കെ. ബാലൻ, ഇ. കുഞ്ഞിരാമൻ, ടി. ഭാരതി, സി.കെ. ബിജിത്ത് ലാൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി. ആദർശ് സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം സി.പി.ഐ അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. കെ. സുധിന രക്തസാക്ഷി പ്രമേയവും കെ.വി. ആനന്ദൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മഹിളസംഘം ജനറൽ സെക്രട്ടറി പി. വസന്തം, സി.പി.ഐ ജില്ല അസി. സെക്രട്ടറി ആർ. ശശി, എ.കെ. ചന്ദ്രൻ, സി.പി. മണി, പി. ഗവാസ്, പി.കെ. മാത്യു, ടി. സുഗതൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഇ. കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. പേരാമ്പ്രയില്‍ റോട്ടറി എക്‌സ്‌പോ അഞ്ചിന് തുടങ്ങും പേരാമ്പ്ര: റോട്ടറി ക്ലബി​െൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന റോട്ടറി എക്‌സ്‌പോ ഈ മാസം അഞ്ചു മുതൽ 15 വരെ പേരാമ്പ്ര എൽ.െഎ.സിക്കു സമീപം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അമ്യൂസ്‌മ​െൻറ് പാര്‍ക്ക്, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പവലിയനുകള്‍, വിപണന സ്റ്റാളുകള്‍, കുടുംബശ്രീ മിഷ​െൻറ വിപുലമായ ഭക്ഷണശാല എന്നിവയും കൊയിലാണ്ടി എസ്.എം.വൈ വാഫഖി കലാവേദി, പേരാമ്പ്ര ശിവശക്തി കളരിസംഘം എന്നിവയുടെ കലാപരിപാടികള്‍ അരങ്ങേറും. ദിവസവും വൈകീട്ട് മൂന്നു മണി മുതല്‍ രാത്രി പത്തു മണിവരെയാണ് പ്രദര്‍ശനം. 30 രൂപയാണ് പ്രവേശന പാസ്. വാർത്തസമ്മേളനത്തില്‍ റോട്ടറി ഭാരവാഹികളായ ഇ.ടി. സത്യന്‍, വി. പി. ശശിധരന്‍, സുരേഷ് ബാബു സുരഭി, എം. ഷംസുദ്ദീന്‍, വൈ.എം. റഷീദ്, സജു മാസ്‌റ്റേഴ്‌സ്, എന്‍.കെ. മൂസ, ഡോ. രഞ്ജിത്, വി.സി. നാരായണൻ നമ്പ്യാർ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story