Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവമോർച്ച മെഡിക്കൽ...

യുവമോർച്ച മെഡിക്കൽ കോളജ്​ മാർച്ച്‌

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ പ്രവേശന ഫീസ് വർധിപ്പിച്ചതിനെതിരെ യുവമോർച്ച ജില്ല കമ്മിറ്റി മാർച്ച്‌ നടത്തി. നിലവിലുണ്ടായിരുന്ന അഞ്ചു രൂപ പ്രവേശന ഫീസ് 10 രൂപയായി വർധിപ്പിച്ചതിനെതിരെയാണ് മാർച്ച്‌. ബി.ജെ.പി ജില്ല കമ്മിറ്റി അംഗം പ്രശോഭ് കോട്ടൂളി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല ട്രഷറർ ടി. നിവേദ് അധ്യക്ഷത വഹിച്ചു. ബുധനാഴ്ച രാവിലെ 10.30ന് കലക്ടറുമായി യുവമോർച്ച ഭാരവാഹികളുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്നു ഉറപ്പുനൽകി. ബി.ജെ.പി ഏരിയ പ്രസിഡൻറ് ശിവരാജൻ, യുവമോർച്ച ജില്ല കമ്മിറ്റി അംഗം സുകേഷ്, വിവേക് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story