Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 11:05 AM IST Updated On
date_range 3 Jan 2018 11:05 AM ISTമദ്റസ വാർഷികത്തിനും പ്രഭാഷണത്തിനും തുടക്കം
text_fieldsbookmark_border
കൊടുവള്ളി: വാവാട് സിറാജുദ്ദീൻ സെക്കൻഡറി മദ്റസയുടെ 64-ാം വാർഷിക പരിപാടികൾക്കും മതപ്രഭാഷണത്തിനും തുടക്കമായി. പ്രസിഡൻറ് കെ. അബ്ദുറഹിമാൻ ഹാജി പതാക ഉയർത്തി. സമസ്ത മണ്ഡലം പ്രസിഡൻറ് എൻ. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വാർഷിക സപ്ലിമെൻറ് പ്രകാശനവും അദ്ദേഹം നിർവഹിച്ചു. മദ്റസ കമ്മിറ്റി പ്രസിഡൻറ് വി.പി.സി. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എടക്കണ്ടി നാസർ, എ.കെ. കുഞ്ഞിമുഹമ്മദ്, കെ.സി. മുഹമ്മദ്, വി.എ. മജീദ്, എം.പി. മൊയ്തീൻ ഹാജി, പി.കെ. മുഹമ്മദ് കുട്ടി, എം.പി. കുട്ടൂസ ഹാജി, പി.കെ. സക്കരിയ്യ, ടി.കെ. ഖാദർ, പി.കെ. നാസർ, ഒ.കെ. ബഷീർ, യു.പി. മൂസ ഹാജി, അഷ്റഫ് വാവാട്, കെ. റസാഖ് എന്നിവർ സംബന്ധിച്ചു. കെ.കെ. അബ്ദുൽ ഗഫൂർ സ്വാഗതവും ഒ.പി.സി. മുഹമ്മദ് നന്ദിയും പറഞ്ഞു. ഷമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തി. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന സമാപന പരിപാടിയും പ്രാർഥന സംഗമവും പി.കെ. കുഞ്ഞിക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കെ. അബ്ദുറഹിമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story