Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 11:03 AM IST Updated On
date_range 3 Jan 2018 11:03 AM ISTകത്താത്ത വിളക്കുമാടം അക്കരെയെത്താൻ പെടാപ്പാട്
text_fieldsbookmark_border
ബേപ്പൂർ: ബേപ്പൂർ പുലിമുട്ടിന് സമീപമുള്ള ജങ്കാർകടവിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് രണ്ടാഴ്ചയായി. ഇതുകാരണം രാത്രി ഇവിടെ കൂരിരുട്ടാണ്. കടവിലേക്കു വരുന്ന സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള യാത്രക്കാർക്ക് കടവിൽ നിന്ന് തപ്പിത്തടഞ്ഞുവേണം ജങ്കാറിൽ കയറാൻ. ഏറെ മുറവിളികൾക്ക് ശേഷം സ്ഥാപിച്ചതാണ് ഈ വിളക്കുമാടം. ചാലിയം ഭാഗത്തേക്ക് പോകുവാനുള്ള ജങ്കാർ യാത്രക്കാർ ബേപ്പൂർ ബസ് സ്റ്റാൻഡിൽ ബസിറങ്ങി അങ്ങാടിയിലൂടെ നടന്നുവേണം കടവിൽ എത്താൻ. അങ്ങാടി കഴിഞ്ഞാൽ കടവിലേക്കുള്ള റോഡ് യാത്രയും ഇരുട്ടിലാണ്. കടവിലേക്ക് എത്തിയാലോ കൂരാക്കൂരിരുട്ടും. ഇതുകാരണം ജങ്കാർ അക്കരെ നിന്ന് ഇക്കരെ എത്തുന്നതുവരെ കാത്തുനിൽക്കാൻ പോലും യാത്രക്കാർ ഭയപ്പെടുകയാണ്. ദിനേന ശരാശരി ആയിരത്തിലധികം യാത്രക്കാരും നൂറുകണക്കിന് വാഹനങ്ങളും ജങ്കാർ വഴിയാണ് ചാലിയത്തേക്കും ബേപ്പൂരിലേക്കുമായി സഞ്ചരിക്കുന്നത്. ഇവിടത്തെ ഇരുട്ടിനെ മറയാക്കി അപരിചിതർ രാത്രിസമയങ്ങളിൽ പുലിമുട്ടിലേക്ക് പോകാറുണ്ടെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. വെളിച്ചമില്ലാത്ത വിളക്കുമരത്തെപ്പറ്റി പലതവണ കോർപറേഷൻ മേഖല ഓഫിസിലും ഇലക്ട്രിസിറ്റി അധികൃതരെയും അറിയിച്ചിട്ടും 'ഉടൻ ശരിയാക്കാം'എന്ന പല്ലവി മാത്രമാണ് മറുപടി. BEPPUR 10 ബേപ്പൂർ പുലിമുട്ടിന് സമീപമുള്ള ജങ്കാർ കടവിലെ വെളിച്ചമില്ലാത്ത വിളക്കുമാടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story