Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 11:03 AM IST Updated On
date_range 3 Jan 2018 11:03 AM ISTനെടിയാൽ കോവിലകം ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരം കവർന്നു
text_fieldsbookmark_border
രണ്ട് ദിവസങ്ങളിലായാണ് കവർച്ച ബേപ്പൂർ: നെടിയാൽ ഭഗവതി കോവിലകം ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരം കവർന്നു. രണ്ട് ദിവസങ്ങളിലായിട്ടാണ് കവർച്ച നടന്നത്. ക്ഷേത്രം ശാന്തി സഞ്ജൂഷ് നമ്പൂതിരി ക്ഷേത്രകവാടത്തിൽ വന്നപ്പോൾ കവാടത്തിെൻറ പുറത്തുള്ള രണ്ട് ഭണ്ഡാരം കവർന്ന നിലയിൽ കാണുകയായിരുന്നു. ക്ഷേത്രം ഭാരവാഹികളെയും ബേപ്പൂർ പൊലീസിലും വിവരം അറിയിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ബാക്കി മൂന്ന് ഭണ്ഡാരം കവർന്നത്. വിരലടയാളവിദഗ്ധ ശ്രീജയ, സുദേശ്, പി.സി. ബാബു എന്നിവർ പരിശോധന നടത്തി. പൊലീസ് ഡോഗ് സ്ക്വാഡിൽ നിന്ന് ശിവദാസ്, ബൈജു, റജീഷ് എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story