Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബിൽഡിങ്​ പൊളിക്കാൻ...

ബിൽഡിങ്​ പൊളിക്കാൻ ഉത്തരവ്​: വാർത്ത ശരിയല്ലെന്ന്​

text_fields
bookmark_border
വാണിമേൽ: ഭൂമിവാതുക്കൽ ടൗണിൽ പ്രത്യേക ബിൽഡിങ് പൊളിച്ചുമാറ്റാൻ ഉത്തരവായി എന്ന പേരിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് വാണിമേൽ ഏരിയ ബിൽഡിങ് ഒാണേഴ്സ് അസോസിയേഷൻ യോഗം അറിയിച്ചു. ഭൂമിവാതുക്കൽ ടൗണിൽ അനധികൃതമായി നിർമിച്ച ഒറ്റ കെട്ടിടവും നിലവിലില്ല. ഇതുവരെ ഒരു കെട്ടിട ഉടമക്കും അനധികൃതമാണെന്ന് ഒരു നോട്ടീസും അധികൃതരിൽനിന്ന് ലഭിച്ചിട്ടുമില്ല. മാധ്യമങ്ങളിൽ ഫോേട്ടാ വന്ന കെട്ടിടം പഞ്ചായത്ത് രാജ് ആക്ട് വരുന്നതിന് മുമ്പ് 1990ൽ നിർമിച്ചതാണ്. ടി. മൂസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കരയത്ത് ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞാലി, എ. സാദത്ത്, കെ.സി. രാജേഷ് കൃഷ്ണ, കെ.പി. സുലൈമാൻ ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story