Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 11:17 AM IST Updated On
date_range 2 Jan 2018 11:17 AM ISTപടിഞ്ഞാേറത്തറ ബദൽറോഡ് യാഥാർഥ്യമാകുമോ?
text_fieldsbookmark_border
പാലേരി: നിർദിഷ്ട പൂഴിത്തോട്-പടിഞ്ഞാറേത്തറ ബദൽ റോഡ് യാഥാർഥ്യമാകുമോ? താമരശ്ശേരി ചുരംറോഡ് അപകടമേഖലയാവുകയും ബദൽറോഡിെൻറ പ്രസക്തി വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ നാട്ടുകാരുടെ നിലക്കാത്ത ചോദ്യമാണിത്. മുൻ മുഖ്യമന്ത്രി കെ. കരുണാകരെൻറ കാലത്താണ് നിർദിഷ്ട റോഡിെൻറ പണി ഉദ്ഘാടനം ചെയ്തത്. വയനാട്ടിലേക്ക് നിലവിലുള്ള പക്രംതളം, താമരശ്ശേരി എന്നീ രണ്ടു റോഡുകളും ഹെയർപിൻവളവുകളുള്ളതും ദൂരം കൂടിയതുമായതിനാലാണ് വളവുകളില്ലാത്തതും ദൂരം കുറഞ്ഞതുമായ ബദൽറോഡിെൻറ ആവശ്യകത കൂടിവന്നത്. പൂഴിത്തോട്നിന്ന് പടിഞ്ഞാറെത്തറവരെയുള്ള 27 കിലോമീറ്ററിൽ പൂഴിത്തോട്വരെയുള്ള 10 കിലോമീറ്റർ പെരുവണ്ണാമൂഴിൽനിന്ന് നല്ല റോഡ് നിലവിലുണ്ട്. 11 കിലോമീറ്റർ വനത്തിൽപെട്ട കൂപ്പ് റോഡുമാണ്. വനാതിർത്തിയിൽപെട്ട ഭാഗത്തിന് പകരമായി ചങ്ങരോത്ത് പടിഞ്ഞാറെത്തറ പഞ്ചായത്തുകൾ സ്ഥലംവിട്ടുകൊടുത്തിട്ടുണ്ട്. റോഡ് വന്നാൽ, കോഴിക്കോട് നിന്നും വയനാട്ടിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും. കൂടാതെ പേരാമ്പ്ര, കടിയങ്ങാട്, പന്തീരിക്കര, പെരുവണ്ണാമൂഴി, ചെമ്പനോട്, പൂഴിത്തോട് തുടങ്ങിയ മലയോര മേഖലയിലെ ജനങ്ങൾക്ക് വളരെ ആശ്വാസവുമായിരിക്കും. നിർദിഷ്ട വടകര-നഞ്ചൻകോട് റെയിൽേവ ലൈനിന് സമാന്തരമായി ഇൗ പാത മാറും. സംസ്ഥാനസർക്കാർ പദ്ധതിയിൽപെടുത്തി റോഡ്പണി നടത്തിയാൽ കേന്ദ്രസർക്കാറിെൻറ അനുമതിയില്ലാതെതന്നെ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. റോഡ് വനത്തിൽകൂടിയായതിനാൽ കേന്ദ്രസർക്കാർ അനുമതി ലഭിക്കണമെന്ന നിഗമനമാണ് പണിക്ക് തടസ്സമായി നിൽക്കുന്നതത്രെ. പ്രദേശത്തെ എം.എൽ.എയും മന്ത്രിയുമായ ടി.പി. രാമകൃഷ്ണനിലാണ് നാട്ടുകാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story