Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപകർച്ചവ്യാധി...

പകർച്ചവ്യാധി പ്രതിരോധം: ആരോഗ്യസേനയെ ശക്തിപ്പെടുത്തണം ^മന്ത്രി ടി.പി

text_fields
bookmark_border
പകർച്ചവ്യാധി പ്രതിരോധം: ആരോഗ്യസേനയെ ശക്തിപ്പെടുത്തണം -മന്ത്രി ടി.പി പകർച്ചവ്യാധി പ്രതിരോധം: ആരോഗ്യസേനയെ ശക്തിപ്പെടുത്തണം -മന്ത്രി ടി.പി കോഴിക്കോട്: സമഗ്ര പകർച്ചവ്യാധി പ്രതിരോധയജ്്ഞത്തി​െൻറ ഭാഗമായി ജില്ലയിലെ വാർഡ് തല ആരോഗ്യ സേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് തൊഴിൽ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. ആരോഗ്യ ജാഗ്രത -2018 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യസേനാ പ്രവർത്തകർക്കാവശ്യമായ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊടുക്കും. പകർച്ചവ്യാധികൾ തടയാൻ മാലിന്യം ഇല്ലാതാക്കുകയാണ് പ്രധാനം. ഇതിന് ശക്തമായ ബോധവത്കരണം വേണം. വകുപ്പുതലത്തിലും പ്രാദേശിക തലത്തിലും ഇതിനായി ഏകോപനം ഉണ്ടാവേണ്ടതുണ്ട്. വാർഡ് തല ശുചിത്വസമിതികളുടെ പ്രവർത്തനം സജീവമാക്കണം. വ്യക്തമായ രൂപരേഖയിലൂടെ മാത്രമേ പകർച്ചവ്യാധികൾ തടയാൻ കഴിയൂ. മാലിന്യപ്രശ്നവും കുടിവെള്ള മലിനീകരണവും തടയുകയും വിഷരഹിത ഭക്ഷണം ഉറപ്പാക്കുകയും ചെയ്യണം. ഓരോ വീട്ടിൽനിന്നും മാലിന്യ സംസ്കരണത്തിനുള്ള പ്രവർത്തനം ഊർജിതമാക്കേണ്ടതുണ്ട്. ജൈവമാലിന്യം ഉറവിടത്തിൽതന്നെയും ഖരമാലിന്യം സംഭരിച്ച് മറ്റിടങ്ങളിലേക്കും സംസ്കരിക്കാൻ സംവിധാനമുണ്ടാകണം. കക്കൂസില്ലാത്ത വീടുകളിൽ കക്കൂസ് നിർമിച്ചു നൽകലും വൈദ്യുതിയില്ലാത്തവർക്ക് വൈദ്യുതി എത്തിച്ചുനൽകലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന 875 കേന്ദ്രങ്ങൾ ജില്ലയിലുണ്ട്. അതിൽ 341 കേന്ദ്രങ്ങളിൽ വിഷമകരമായ സാഹചര്യത്തിലാണ് തൊഴിലാളികൾ താമസിക്കുന്നത്. രാമനാട്ടുകരയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി പാർപ്പിട സൗകര്യം ഒരുങ്ങുന്നുണ്ടെങ്കിലും അത് എല്ലാവർക്കും പര്യാപ്തമാകില്ല. ഡിസംബർ, നവംബർ മാസങ്ങളിൽ നടക്കാതെ പോയ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾകൂടി ജനുവരി മാസത്തെ പ്രവർത്തനത്തിലുൾപ്പെടുത്തി പൂർത്തീകരിക്കണം. പദ്ധതി നടത്തിപ്പിനാവശ്യമായ സംസ്ഥാനതല ഏകോപന സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തി​െൻറ നിലവാരം ഉയർത്തുന്നതിനുള്ള ഗരിമ പദ്ധതി കൂടുതൽ ഫലപ്രദമാക്കുമെന്ന് ജില്ല കലക്ടർ യു.വി ജോസ് അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.കെ.സി മമ്മദ് കോയ, സി.കെ. നാണു, പുരുഷൻ കടലുണ്ടി, ഡി.എം.ഒ ഡോ. വി. ജയശ്രീ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. box എതിർപ്പുകളിൽ മുങ്ങി സീറോ വേസ്റ്റ് പദ്ധതി; കർശനമായി നടപ്പാക്കുമെന്ന് കലക്ടർ കോഴിക്കോട്: പുതുവത്സര ദിനമായ തിങ്കളാഴ്ച ജില്ലയിൽ തുടങ്ങേണ്ടിയിരുന്ന സ്വപ്നപദ്ധതിയായ 'സീറോ വേസ്റ്റ് കോഴിക്കോടിന്' തണുത്ത തുടക്കം. മിക്ക നഗരസഭകളിലും പഞ്ചായത്തിലും തുടങ്ങാനായില്ല. ബ്ലോക്ക് തലങ്ങളിൽവെച്ച് പുനഃചംക്രമണവും സംസ്കരണവും നടത്തുന്നതിനായി ഒരുക്കുന്ന സൂപ്പർ എം.ആർ.എഫുകളോട് ജനങ്ങൾക്കുള്ള എതിർപ്പാണ് പദ്ധതിയെ പിന്നോട്ടടിച്ചത്. പല ബ്ലോക്കുകളിലും സൂപ്പർ എം.ആർ.എഫ് സ്ഥാപിക്കാനായിട്ടില്ല. സൂപ്പർ എം.ആർ.എഫിൽ പ്ലാസ്റ്റിക് പരലുകളാക്കി മാറ്റുന്നത് വായുമലിനീകരണത്തിന് ഇടയാക്കുമെന്ന തെറ്റായ ആശങ്കയാണ് പലയിടത്തും ജനകീയ പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുമുമ്പ് കലക്ടർ വിളിച്ചുചേർത്ത യോഗം അലസിപ്പിരിയുകയായിരുന്നു. ജില്ലയിലെ 70 പഞ്ചായത്തുകളിൽ 60ഓളം പഞ്ചായത്തിലും ഹരിതകർമസേന രൂപവത്കരിച്ച്, മാലിന്യ ശേഖരണത്തിന് സജ്ജരായിട്ടുണ്ട്. എല്ലാ നഗരസഭകളും ഒരുങ്ങിയിട്ടുണ്ട്, കോർപറേഷനും ഏകദേശം സജ്ജമാണ്. എന്നാൽ, മിനി എം.ആർ.എഫ്, സൂപ്പർ എം.ആർ.എഫ് എന്നിവ സ്ഥാപിക്കുകകൂടി ചെയ്താലേ പ്രവർത്തനം മുന്നോട്ടു പോകൂ. എം.ആർ.എഫിനോടുള്ള എതിർപ്പുകളാണ് പദ്ധതിക്ക് തടസ്സമാവുന്നത്. പദ്ധതി പ്രവർത്തനത്തെക്കുറിച്ച് ജനങ്ങൾ തെറ്റിധരിച്ചിരിക്കുകയാണെന്ന് ജില്ല കലക്ടർ യു.വി ജോസ് ആരോഗ്യ ജാഗ്രത -2018 പദ്ധതി ഉദ്ഘാടന യോഗത്തിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സൂപ്പർ എം.ആർ.എഫി​െൻറ പ്രവർത്തനം നാട്ടുകാരെ നേരിട്ട് കാണിച്ച് ബോധ്യപ്പെടുത്തുകയും ചർച്ച നടത്തുകയും ചെയ്യും. നിലവിൽ എം.ആർ.എഫ് സ്ഥാപിക്കുന്നതിന് എതിർപ്പുള്ള സ്ഥലങ്ങൾക്ക് പകരം മറ്റിടങ്ങൾ േതടുന്നുണ്ട്. ഇവയൊന്നും ഫലപ്രദമായില്ലെങ്കിൽ വിവിധ വകുപ്പുകൾക്ക് കീഴിൽ ഉപയോഗശൂന്യമായി കിടക്കുന്ന 10 സ​െൻറ് സ്ഥലം വീതം ഓരോ മിനി എം.ആർ.എഫിനും ലഭ്യമാക്കുന്നതിനായി ദുരന്ത നിവാരണ ആക്ട് പുറപ്പെടുവിച്ച് സ്ഥലം ലഭ്യമാക്കുമെന്നും ഇക്കാര്യത്തിൽ കർശനമായി മുന്നോട്ടുപോകുമെന്നും കലക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story