Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'മൊല്ലാക്കയുടെ...

'മൊല്ലാക്കയുടെ പള്ളിക്കൂടം' നാടിന്​ സമർപ്പിച്ചു

text_fields
bookmark_border
മൂഴിക്കൽ: പതിനായിരങ്ങൾക്ക് അറിവുപകർന്ന് നൂറ്റാണ്ടുതികക്കുന്ന മൂഴിക്കൽ എ.എം.എൽ.പി സ്കൂളി​െൻറ നവീകരിച്ച കെട്ടിടോദ്ഘാടനം നാടി​െൻറ ഉത്സസവമായി. പഴയ സഹപാഠികളെ നേരിൽ കാണാനും സൗഹൃദംപുതുക്കാനും എത്തിയത് നൂറുകണക്കിനാളുകൾ. കൊടിത്തോരണങ്ങൾ കൊണ്ടും മറ്റും അലൃകൃതമായ സ്കൂളിൽ വർഷങ്ങൾക്കുശേഷം എത്തിയപ്പോൾ പലർക്കും തങ്ങളുടെ കുട്ടിക്കാലം ഒാർമയിലെത്തി. പുതുവർഷപ്പുലരിയിൽ പല ദിക്കുകളിൽനിന്നുമാണ് ആബാലവൃദ്ധം എത്തിയത്. എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളി​െൻറ സമഗ്ര വികസനത്തിന് അദ്ദേഹം 15 ലക്ഷം രൂപ അനുവദിച്ചു. അടിസ്ഥാന സൗകര്യ വികസനം, കമ്പ്യൂട്ടറുകൾ, സ്മാർട്ട് ക്ലാസ്റൂം എന്നിക്കാണ് തുക വാഗ്ദാനം ചെയ്തത്. കലാ കായിക രംഗങ്ങളിൽ സജീവമായ ഇൻഡിപെൻഡൻസ് മൂഴിക്കൽ ആണ് സ്കൂൾ നവീകരിച്ചത്. ഇതിനായി മൂന്നു ലക്ഷത്തോളം രൂപ ക്ലബ് അംഗങ്ങൾ സ്വരൂപിച്ചു. പൂർവ വിദ്യാർഥിയും അധ്യാപകനുമായി വിരമിച്ച സി.കെ. കുേട്ട്യമി മാസ്റ്ററെ പ്രദീപ്കുമാർ എം.എൽ.എ പൊന്നാട അണിയിച്ചു. കൗൺസിലർ പി.കെ. ശാലിനി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ (രക്ഷാധികാരി), പി. ബാബു (സി.പി.എം), കെ.പി. സലീം (കോൺഗ്രസ്), കെ.കെ. നവാസ് (മുസ്ലിംലീഗ്), അലിഉൽ അക്ബർ (വെൽഫെയർ പാർട്ടി), പി.ടി.എ പ്രസിഡൻറ് ഷെഹർബീൻ മെഹറൂഫ്, സ്കൂൾ മാനേജർ പി.എം. മെബബൂബ്, ഹെഡ്മിസ്ട്രസ് ടി.എം. ജയന്തി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. അൻവർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻറ് കെ.ടി. അബ്ബാസ് സ്വാഗതവും അഖിൽ മൂഴിക്കൽ നന്ദിയും പറഞ്ഞു. photo: moozhikkal amlp school photo final.jpg നൂറ്റാണ്ടുതികക്കുന്ന മൂഴിക്കൽ എ.എം.എൽ.പി സ്കൂളി​െൻറ നവീകരിച്ച കെട്ടിടം എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ലോ കോളജിനു സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു വെള്ളിമാട്കുന്ന്: റോഡരികിൽ ചാക്കിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത് ഭീതിപരത്തി. ഏറെ തിരക്കേറിയ കോഴിക്കോട്-മൈസൂരു ദേശീയപാതയിൽ ലോ കോളജിനു സമീപം കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിനാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ തീപിടിച്ചത്. വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനിലെ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. വീടുകളിൽനിന്ന് ശേഖരിച്ച മാലിന്യം സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനായി ആഴ്ചകളായി റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. ലീഡിങ് ഫയർമാൻ എ. അബ്ദുൽഫൈസിയുടെ നേതൃത്വത്തിൽ ഫയർമാന്മാരായ മുഹമ്മദ് ആസിഫ്, സുജിത്ത്ലാൽ, എം. ഷൈബിൻ, കെ. അഭിനന്ദ്, ഹോം ഗാർഡുമാരായ സി. നാരായണൻ, ബിനു വർഗീസ്, ഡ്രൈവർമാരായ സി.പി. സുധീർ, എം.ടി. ഷാജി എന്നിവരാണ് തീയണച്ചത്. fire ku ദേശീയപാതക്കരികിൽ ലോ കോളജിനു സമീപം കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് അഗ്നിശമന സേന അണക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story