Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 11:14 AM IST Updated On
date_range 2 Jan 2018 11:14 AM IST'പുതുവത്സരമാഘോഷിച്ച്' മോഷ്ടാക്കൾ
text_fieldsbookmark_border
കോഴിക്കോട്: പുതുവത്സരത്തലേന്ന് കോർപറേഷൻ സ്റ്റേഡിയം ബിൽഡിങ്ങിലെ കടകളിൽ മോഷ്ടാക്കളുടെ വിളയാട്ടം. കെ.പി. കേശവമേനോൻ ഹാളിന് എതിർവശത്തുള്ള സ്േറ്റഡിയം ബിൽഡിങ്ങിലെ രണ്ടാം നിലയിലെ കടകളിലാണ് ഞായറാഴ്ച രാത്രി മോഷ്ടാക്കൾ പൂട്ടുപൊട്ടിച്ച് കയറിയത്. മൻസിൽ പർദ, മലബാർ പ്രിൻറ്, ആതിര ബുക്സ് ഗോഡൗൺ, ഡോ. എൻ. ജനാർദനെൻറ നാച്ചുറോപ്പതി ക്ലിനിക് എന്നിവിടങ്ങളിലാണ് മോഷണം. കോപ്പി പോയൻറ്, നമ്പ്യാർ ആൻഡ് കമ്പനി ടാക്സ് കൺസൽട്ടൻറ്സ്, വൈഫൈ കമ്പ്യൂേട്ടഴ്സ് എന്നീ കടകളുടെ ഷട്ടർ തകർക്കാനും ശ്രമം നടന്നു. പണവും സാധനങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു. എതിർവശത്തെ സ്റ്റേഡിയം മസ്ജിദിെൻറ ഗേറ്റിെൻറ പൂട്ട് പൊളിക്കാനും ശ്രമം നടന്നു. മൂന്നു മാസം മുമ്പും സ്റ്റേഡിയം ബിൽഡിങ്ങിലെ കടകളിൽനിന്ന് പണമടക്കം നഷ്ടമായിരുന്നു. കസബ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. രണ്ടാം നിലയിലേക്കുള്ള വഴിയിലെ ഗ്രിൽ അകത്തിയാണ് മോഷ്ടാക്കൾ എത്തിയത്. മൻസിൽ പർദ ഷോപ്പിെൻറ രണ്ടു പൂട്ടുകൾ തകർത്താണ് അകത്തുകടന്നത്. മേശ കുത്തിത്തുറന്ന് പല രേഖകളും വാരിവലിച്ചിട്ടു. കത്രികയുപയോഗിച്ചാണ് മേശവലിപ്പുകൾ കുത്തിത്തുറന്നത്. ഇൗ കടയുടെ മറ്റൊരു മുറിയിൽ പാതിയിലേറെ ഉപയോഗിച്ച മദ്യക്കുപ്പിയും കണ്ടെടുത്തു. കാരശ്ശേരിയിൽനിന്ന് കോഴിക്കോേട്ടക്ക് രാത്രി 7.20ന് എടുത്ത കെ.എസ്.ആർ.ടി.സി ബസ്ടിക്കറ്റും ഫോൺ നമ്പറുകളടങ്ങിയ കടലാസും ലഭിച്ചിട്ടുണ്ട്. മലബാർ പ്രിൻറ് എന്ന കടയിലും കട കുത്തിത്തുറന്നശേഷം തൊട്ടടുത്ത നാച്ചുറോപ്പതി ക്ലിനിക്കിലേക്കും കടന്നു. ഇവിടെ സൂക്ഷിച്ചിരുന്ന സംഗീതോപകരണമായ കീേബാർഡ് കേടുവരുത്തിയ നിലയിലാണ്. ആതിര ബുക്സിെൻറ ഗോഡൗണിലേക്കുള്ള ഷട്ടർ തുറക്കാൻ രണ്ട് വലിയ പൂട്ടുകളാണ് തകർത്തത്. പണം നഷ്ടമായിട്ടില്ലെന്ന് ഉടമകൾ പറഞ്ഞു. മൂന്നാം തവണയാണ് ഇൗ ഗോഡൗണിൽ മോഷണം നടക്കുന്നത്. മറ്റു ചില കടകളുടെ ഷട്ടറിന് സെൻറർ ലോക്കായതിനാൽ തകർക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. പൊലീസറിഞ്ഞില്ല; നഗരമധ്യത്തിലെ മോഷണശ്രമം കോഴിക്കോട്: പുതുവർഷത്തലേന്ന് സിറ്റി പൊലീസ് കർശന നിരീക്ഷണവും പരിശോധനയും നടത്തുന്നതിനിടെയാണ് നഗരമധ്യത്തിലെ സ്റ്റേഡിയം ബിൽഡിങ്ങിലെ കടകളിൽ പൂട്ട് തകർത്ത് മോഷ്ടാക്കൾ വിഹരിച്ചത്. വാഹനപരിശോധനയും പട്രോളിങ്ങുമായി പൊലീസ് പരക്കംപായുേമ്പാഴായിരുന്നു സിറ്റി പൊലീസ് കമീഷണർ ഒാഫിസിൽനിന്നും കസബ സ്റ്റേഷനിൽനിന്നും ഏറെ അകലെയല്ലാത്ത സ്റ്റേഡിയം ബിൽഡിങ്ങിലെ മോഷണശ്രമം. ആരുടെയും കണ്ണിൽപ്പെടാതെ ഏറെ സമയം ചെലവഴിച്ചാണ് മോഷ്ടാക്കൾ മടങ്ങിയതെന്ന് വ്യക്തമാണ്. പണവും സാധനങ്ങളും നഷ്ടമായില്ലെങ്കിലും ഇടക്കിടെയുള്ള മോഷണം ഇവിടത്തെ വ്യാപാരികളെ ആശങ്കയിലാഴ്ത്തുകയാണ്. ഇവിടെ വെളിച്ചമില്ലാത്തതും കള്ളന്മാർക്ക് അനുഗ്രഹമാണ്. രണ്ടാം നിലയുടെ വരാന്തയിൽ അരമതിലുള്ളതിനാൽ, ഷട്ടറിെൻറ പൂട്ട് പൊളിക്കുന്നത് ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. ബിൽഡിങ്ങിൽ സുരക്ഷാജീവനക്കാരില്ലാത്തതാണ് നിരന്തരമായ മോഷണത്തിന് വളംവെക്കുന്നത്. സ്റ്റേഡിയത്തിെൻ സുരക്ഷ മാത്രമാണ് തങ്ങളുടെ ചുമതലെയന്നാണ് സെക്യൂരിറ്റി ജീവനക്കാരുെട വാദമെന്ന് വ്യാപാരികൾ പറയുന്നു. നൂറുകണക്കിന് കടകളാണ് ഇവിടെയുള്ളത്. കടകൾക്കായി മാത്രം സുരക്ഷാജീവനക്കാരനെ നിയമിക്കണെമന്നാണ് വ്യാപാരികളുെട ആവശ്യം. രാത്രിയായാൽ സ്റ്റേഡിയം ബിൽഡിങ്ങിെൻറ പരിസരത്ത് മയക്കുമരുന്ന് കച്ചവടക്കാരുെമത്താറുണ്ടെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. മോഷണവിവരം പൊലീസ് കൺട്രോൾ റൂമിൽ രാവിലെ അറിയിച്ചിട്ടും വൈകീട്ട് മൂന്നരയോടെയാണ് കസബ പൊലീസ് പരിശോധനക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story