Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊയിലൂരിൽ വീടിനും...

പൊയിലൂരിൽ വീടിനും വാഹനത്തിനും ​േനരെ ബോംബേറ്

text_fields
bookmark_border
പാനൂർ: പൊയിലൂരിൽ ബി.ജെ.പി ജില്ല സെക്രട്ടറി വി.പി. സുരേന്ദ്രൻ മാസ്റ്ററുടെ കാറിനും പ്രവർത്തകൻ കുണ്ടൻചാലിൽ സന്തോഷി​െൻറ വീടിന് നേരെയും ബോബേറ്. കഴിഞ്ഞദിവസം രാത്രി തൂവ്വക്കുന്ന് കോമാക്കൂൽ ഭാഗത്ത്നിന്നാണ് കാറിനുനേരെ ബോംബേറുണ്ടായത്. റോഡിൽ വീണ ബോംബ് ഉഗ്രശബ്ദത്തിൽ പൊട്ടുകയായിരുന്നു. സന്തോഷി​െൻറ വീട്ടുമതിലിലാണ് ബോംബ് പതിച്ചത്. സ്ഫോടനത്തിൽ വീടി​െൻറ ജനൽചില്ലുകൾ തകർന്നു. കൊളവല്ലൂർ പൊലീസിൽ പരാതി നൽകി. പൊയിലൂരിലെ സമാധാനത്തിനു വിള്ളൽ വീഴ്ത്തുന്ന നീക്കമാണ് സി.പി.എമ്മി​െൻറ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്ന് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി. സമാധാനത്തിനായി സംഘ്പരിവാർ പ്രവർത്തകർ സംയമനം പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story