Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎന്‍.സി.സി...

എന്‍.സി.സി ദേശീയോദ്ഗ്രഥന ക്യാമ്പിന് വര്‍ണാഭമായ സമാപനം

text_fields
bookmark_border
ഫറോക്ക്: പന്ത്രണ്ട് ദിവസത്തോളം ഫാറൂഖ് കോളജിലെ . 29 കേരള ബറ്റാലിയന്‍ ഗ്രൂപ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ചരണ്‍ബീര്‍ സിങ് ഉദ്ഘാടനം ചെയ്തു. ലഫ്റ്റനൻറ് കേണല്‍ എന്‍. കുമാര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, ലഫ്റ്റനൻറ് അബ്ദുറഷീദ്, ക്യാപ്റ്റന്‍ ഡോ. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ഒാവറോള്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ ഡയറക്ട്റേറ്റിന് ‍ബ്രിഗേഡിയർ ചരൺബീര്‍ സിങ് ചാമ്പ്യന്‍ പട്ടം കൈമാറി. കേരള ലക്ഷദ്വീപ്, പഞ്ചാബ് ഡയറക്ടറേറ്റുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പതിനേഴ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 600ല്‍ പരം കാഡറ്റുകളും 100ല്‍ പരം ഉദ്യോഗസ്ഥരും പങ്കെടുത്ത ക്യാമ്പ് വ്യത്യസ്തമായ പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായിരുന്നു. ncc33.jpg ഫാറൂഖ് കോളജിൽ നടന്ന എൻ.സി.സി ദേശീയോദ്ഗ്രഥന ക്യാമ്പി​െൻറ സമാപന ചടങ്ങ് 29 കേരള ബറ്റാലിയൻ ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ ചരൺബീർ സിങ് ഉദ്ഘാടനം ചെയ്യുന്നു കടയുടെ പൂട്ട് തകർത്ത് സാധനങ്ങൾ കടത്തിയതായി പരാതി പറമ്പിൽബസാർ: പറമ്പിൽകടവ് ഡിസ്കോ സലൂണി​െൻറ പൂട്ട് തകർത്ത് സാധനങ്ങൾ കടത്തിയതായി പരാതി . 28 വർഷമായി കട നടത്തുന്ന മാറാട് സ്വദേശി വിശ്വനാഥനാണ് ത​െൻറ കടയിലെ കസേര, കണ്ണാടി ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും പണവും നഷ്ടപ്പെട്ടതായി ചേവായൂർ പൊലീസിൽ പരാതി നൽകിയത്. ത​െൻറ കട ഒഴിഞ്ഞുനൽകാൻ ആവശ്യപ്പെട്ട് കെട്ടിട ഉടമ പല തവണ ആവശ്യപ്പെട്ടിരുെന്നങ്കിലും മറ്റ് ഉപജീവനമാർഗമില്ലാത്തതിനാൽ താൻ വഴങ്ങിയിരുന്നിെല്ലന്ന് വിശ്വനാഥൻ പറഞ്ഞു. ഞായറാഴ്ച കട പൂട്ടിയ വിശ്വനാഥൻ തിങ്കളാഴ്ച രാവിലെ കടതുറക്കാനെത്തിയപ്പോൾ പൂട്ട് തകർത്ത് മറ്റൊരു പൂട്ട് സ്ഥാപിച്ചത് ശ്രദ്ധയിൽപെടുകയായിരുന്നു. കടയിലെ മുടിവേസ്റ്റ്, പണിസാധനങ്ങൾ എന്നിവ റോഡിൽ ചിതറിക്കിടക്കുന്നതാണ് കണ്ടത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെത്തി ചേവായൂർ പൊലീസിൽ വിവരമറിയിച്ചതി​െൻറ അടിസ്ഥാനത്തിൽ എസ്.െഎ ഇ.കെ. ഷിജുവി​െൻറ നേതൃത്വത്തിൽ പൊലീസ് എത്തി. കടയുടെ പൂട്ട് തകർത്ത് സാധനങ്ങൾ മോഷ്ടിച്ചതറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി എലത്തൂർ മണ്ഡലം പ്രസിഡൻറ് ഒ. രത്നകുമാർ, യൂനിറ്റ് പ്രസിഡൻറ് ടി. അബ്ദുൽ വാഹിദ്, ജനറൽ സെക്രട്ടറി ബഷീർ, മുൻ പ്രസിഡൻറ് ഭാസ്കരൻ പറമ്പിൽ എന്നിവർ സ്ഥലത്തെത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയും കടയുടെ ഷട്ടറിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പതാക കെട്ടുകയും ചെയ്തിരിക്കുകയാണ്. വ്യാപാരികൾ പറമ്പിൽബസാറിൽ പ്രതിഷേധപ്രകടനം നടത്തി. പൂട്ടു തകർത്തതു സംബന്ധിച്ച് കെട്ടിട ഉടമയുടെ ബന്ധുക്കളോട് ചോദിച്ചപ്പോൾ സംസാരിക്കാൻ താൽപര്യമില്ലെന്നറിയിച്ചു. ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കടയുടമയുടെ ഉപജീവനം നഷ്ടപ്പെടുത്തിയതിൽ പ്രദേശത്ത് വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story