Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 11:14 AM IST Updated On
date_range 2 Jan 2018 11:14 AM ISTവൃദ്ധമന്ദിരത്തിൽ പുതുവത്സരമാഘോഷിച്ചു
text_fieldsbookmark_border
കോഴിക്കോട്: ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ നവതരംഗത്തിെൻറ നവവത്സരാഘോഷം വെള്ളിമാട്കുന്ന് സാമൂഹികക്ഷേമ കോംപ്ലക്സിലെ വൃദ്ധമന്ദിരത്തിൽ നടത്തി. നവതരംഗം പ്രവർത്തകർ അന്തേവാസികളോടൊപ്പം ചെലവഴിക്കുകയും നവതരംഗം മ്യൂസിക് ക്ലബ് അംഗങ്ങൾ സംഗീതവിരുന്നൊരുക്കുകയും ചെയ്തു. ശരത്, സുന്ദർദാസ്, വിനോദ്, വിജയകുമാർ, പ്രമീള, തിലക് എന്നിവരോടൊപ്പം അന്തേവാസികളായ രോഹിണി ടീച്ചർ, വനജ എന്നിവരും ഗാനങ്ങൾ ആലപിച്ചു. ചേവായൂർ മാർത്തോമ ഹോസ്പിറ്റൽ ഗൈഡൻസ് സെൻറർ ഡയറക്ടർ റവ. ഷൈമോൺ ഏലിയാസ് പുതുവത്സരസന്ദേശം നൽകി. നവതരംഗം ഭാരവാഹികളായ പി. വിജയൻ, അലക്സാണ്ടർ, ശ്രീവർമ, എൻ. തോമസ്, പി. ജഗദീശ് ബാബു, കെ.പി. മുഹമ്മദ്, പി.പി. രവീന്ദ്രനാഥൻ, എ.പി. കുഞ്ഞാമു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകഒഴിവ് കോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ േകാമേഴ്സ് (സീനിയർ) ഒഴിവിലേക്ക് വ്യാഴാഴ്ച 10 മണിക്ക് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ചേവായൂരിലുള്ള പ്ലസ് ടു സ്കൂളിൽ എത്തിച്ചേരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story