Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 11:14 AM IST Updated On
date_range 2 Jan 2018 11:14 AM ISTനഗരപാതയിൽ അനാഥമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ
text_fieldsbookmark_border
ഉപകാരപ്പെടുന്നില്ലെന്ന് െറസിഡൻറ്സ് അസോസിയേഷനുകൾ കോഴിക്കോട്: നഗരപാതവികസനത്തിെൻറ ഭാഗമായി വിവിധ റോഡുകളിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നോക്കുകുത്തിയാകുന്നു. പുതിയ നഗരപാതയിൽ 63 കേന്ദ്രങ്ങളാണുള്ളത്. മിക്കതും ബസ് സർവിസ് ഇല്ലാത്ത റോഡുകളിലാണ്. ഭാവിയിൽ ബസ് സർവിസ് തുടങ്ങിയാലും ഇതിൽ പലതും ഉപകാരപ്പെടില്ല. അപ്രധാന സ്ഥലങ്ങളിലാണ് പലതും സ്ഥാപിച്ചത്. പ്രദേശവാസികളുമായി ചർച്ച ചെയ്യാതെയാണ് ഇവ സ്ഥാപിച്ചത്. ഗാന്ധിറോഡ്-മിനി ബൈപാസ്, പനാത്തുതാഴം-സി.ഡബ്ല്യു.ആർ.ഡി.എം തുടങ്ങിയ റോഡുകളിലെ മിക്ക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും സ്ഥിതിയാണിത്. നഗരപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ െറസിഡൻറ്സ് അസോസിയേഷനുകൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഗാന്ധിറോഡിലൂടെ ബസ് സർവിസില്ലെങ്കിലും ഭാവിയിൽ സർവിസ് തുടങ്ങുേമ്പാൾ പ്രദേശത്തെ ജനങ്ങൾക്ക് ഉപകാരമാകാത്ത സ്ഥലങ്ങളിലാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചതെന്ന് ആക്ഷേപമുണ്ട്. നിലവിലെ ബസ് സ്റ്റോപ്പിനുതൊട്ടടുത്ത് തന്നെയാണ് പുതിയതും സ്ഥാപിച്ചത്. റെയിലിന് പടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് ഇൗ കാത്തിരിപ്പ് കേന്ദ്രങ്ങൾ കൊണ്ട് പ്രയോജനമില്ലെന്ന് പ്രദേശത്തെ െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കാത്തിരിപ്പ് കേന്ദ്രങ്ങൾ മാറ്റിസഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ െറസിഡൻറ്സ് അസോസിയേഷനുകൾ നിവേദനം നൽകി. വെള്ളയിൽ ഭാഗത്തുള്ള സന്മാർഗദർശിനി ലൈബ്രറി, േപ്രാവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ദുർഗദേവി ക്ഷേത്രം തുടങ്ങിയവയുടെ ഭാരവാഹികളും ബസ് ഷെൽട്ടർ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബസ് ഷെൽട്ടർ ജനങ്ങൾക്ക് ഉപയോഗപ്രദമായ സ്ഥാനത്തേക്ക് സ്ഥാപിക്കണമെന്ന ആവശ്യം പരിശോധിച്ച് വേണ്ട നടപടികൾ ആലോചിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് േപ്രാജക്ട് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story