Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനിയന്ത്രിതമായ...

അനിയന്ത്രിതമായ കുന്നിടിക്കൽ അവസാനിപ്പിക്കണം -^യൂത്ത് ലീഗ് -

text_fields
bookmark_border
അനിയന്ത്രിതമായ കുന്നിടിക്കൽ അവസാനിപ്പിക്കണം --യൂത്ത് ലീഗ് - അനിയന്ത്രിതമായ കുന്നിടിക്കൽ അവസാനിപ്പിക്കണം --യൂത്ത് ലീഗ് - മുക്കം: കാരശ്ശേരി പഞ്ചായത്തിൽ അനിയന്ത്രിതവും വ്യാപകവുമായ കുന്നിടിക്കലുകളും തണ്ണീർത്തടങ്ങളും വയലുകളും മണ്ണിട്ടുനികത്തലും അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണാധികാരികളെ ഒത്താശയോടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമാണ് പരിസ്ഥിതിയോട് വെല്ലുവിളി നടത്തുന്നത്. ഈ നില തുടർന്നാൽ യൂത്ത് ലീഗ് പ്രക്ഷോഭവുമായി രംഗത്തിറങ്ങും. പ്രസിഡൻറ് ശിഹാബ് കറുത്തപറമ്പ് അധ്യക്ഷത വഹിച്ചു. റഊഫ് കൊളക്കാടൻ, അഷ്റഫലി, പി.പി. ശിഹാബ്, എം.ടി. മുഹ്സിൻ, മുനീർ ആലുങ്ങൽ, ഷഫീഖ് കാരശ്ശേരി എന്നിവർ സംസാരിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പ് മുക്കം: വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന ഉദ്ഘാടനം ചെയ്തു. ഡോ. പി. ജയൻ നേതൃത്വം നൽകി. സൗജന്യ രക്ത പരിശോധനയും ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story