Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 11:14 AM IST Updated On
date_range 2 Jan 2018 11:14 AM ISTജൻ ഒൗഷധി കേന്ദ്രത്തിന് തുടക്കം
text_fieldsbookmark_border
കക്കോടി: ഭാരതീയ ജൻ ഒൗഷധി കേന്ദ്രത്തിന് കക്കോടിയിൽ തുടക്കമായി. കക്കോടി സർവിസ് സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച വിൽപന കേന്ദ്രം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എം.സി. റീജിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം താഴത്തയിൽ ജുമൈലത്ത് ആദ്യ വിൽപന നടത്തി. േബ്ലാക്ക് അംഗം പി. ശോഭീന്ദ്രൻ, വാർഡ് അംഗങ്ങളായ കൈതമോളി മോഹനൻ, പി. ഹരിദാസൻ, എം. രാജേന്ദ്രൻ, ടി.കെ. സോമനാഥൻ, ടി. ഹസൻ, ഭാരതീയ ജൻ ഒൗഷധി കേന്ദ്രം നോഡൽ ഒാഫിസർ സുദേഷ്, ശശി കക്കോടിമുക്ക്, ബേബി പുരുഷോത്തമൻ, കെ.എം. രാധാകൃഷ്ണൻ, അറോട്ടിൽ കിഷോർ, മാടിച്ചേരി ഗംഗാധരൻ, മക്കേടാൽ ഗോപാലൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് വി. മുകുന്ദൻ സ്വാഗതവും കെ. അമൃതപാൽ നന്ദിയും പറഞ്ഞു. jan oushadi കക്കോടിയിൽ ആരംഭിച്ച ജൻ ഒൗഷധി കേന്ദ്രത്തിെൻറ ഉദ്ഘാടനം ബാബു പറശ്ശേരി നിർവഹിക്കുന്നു മെംബർഷിപ് കാമ്പയിൻ ജില്ലതല ഉദ്ഘാടനം ചേളന്നൂർ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മെംബർഷിപ് കാമ്പയിൻ ജില്ലതല ഉദ്ഘാടനം ജില്ല സെക്രട്ടറി കെ. ചന്ദ്രൻ നിർവഹിച്ചു. ജനുവരി 10 വരെയാണ് മെംബർഷിപ് കാമ്പയിൻ. ഇൗന്താട് നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻറ് ടി.കെ. സുജാത അധ്യക്ഷതവഹിച്ചു. സി.പി.എം കക്കോടി ഏരിയ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, യൂനിയൻ ഏരിയ സെക്രട്ടറി വി. ബാബു എന്നിവർ സംസാരിച്ചു. ഏരിയ ജോ. സെക്രട്ടറി സി.എം. ഷാജി സ്വാഗതവും ഏരിയ കമ്മിറ്റി അംഗം പി. ഷമീമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story