Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightrepeat ചെറുവണ്ണൂരിൽ...

repeat ചെറുവണ്ണൂരിൽ ആംബുലൻസ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ഫറോക്ക്: ദേശീയപാതയിൽ ചെറുവണ്ണൂരിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ ചെറുവണ്ണൂർ സ്വദേശി അൻസിൽ (25), രോഗി ഇതരസംസ്ഥാന തൊഴിലാളി ഗോപാൽ (29) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 10.40ന് ചെറുവണ്ണൂർ ഹൈസ്കൂളിനു സമീപത്താണ് അപകടം. ചെറുവണ്ണൂരിലുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവിനെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. അതിവേഗതയിലായിരുന്ന ആംബുലൻസ് ദേശീയപാതയിൽ സ്രാമ്പ്യക്കു സമീപമുള്ള വളവിൽ എതിരെ വന്ന ബൈക്കിലിടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും തിരിച്ച് ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽതന്നെ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. നാട്ടുകാരാണ് ആംബുലൻസിനുള്ളിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തനം നടത്തി പുറത്തെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story