Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈരളി നഗർ റോഡ് പണിയിൽ ...

കൈരളി നഗർ റോഡ് പണിയിൽ ക്രമക്കേടെന്ന്; നാട്ടുകാർ പരാതി നൽകി

text_fields
bookmark_border
*ടാറിങ് പ്രവൃത്തി ഗുണനിലവാരമില്ലാത്തതെന്ന് ആരോപണം കൽപറ്റ: നിരവധി വർഷങ്ങളായി തകർന്നുകിടന്നിരുന്ന കൈരളി നഗർ റോഡ് നിർമാണത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതായി കാണിച്ച് പ്രദേശവാസികൾ മുനിസിപ്പൽ അധികൃതർക്ക് പരാതി നൽകി. വർഷക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗം 30 സ​െൻറിമീറ്റർ ഉയർത്തി ടാറിടണമെന്ന വ്യവസ്ഥ ലംഘിച്ചാണ് റോഡ് നവീകരണം നടന്നത്. 10 സ​െൻറിമീറ്റർ പോലും ഉയർത്തിയില്ല. ആവശ്യമായ കരിങ്കല്ലിന് പകരം ക്വാറി വേസ്റ്റും മണ്ണുമാണ് ഉപയോഗിച്ചത്. വർഷക്കാലത്ത് വെള്ളം കുത്തിയൊലിച്ച് വീടുകളിലും കടകളിലും കയറി ജീവിതം ദുരിതമാകുന്ന സ്ഥിതിയാണുള്ളത്. ഇക്കാര്യം നിരവധി തവണ നഗരസഭയിൽ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല. ഒരിഞ്ച് കനത്തിൽ പോലും മെറ്റൽ ഉപയോഗിച്ച് ടാറിങ് നടത്തിയിട്ടില്ല. ടാർ വെറുതെ പൂശിപ്പോവുകയാണ് ചെയ്തത്. ഈ രീതിയിലാണെങ്കിൽ ആറു മാസം പോലും റോഡ് അതിജീവിക്കില്ല. പ്രവൃത്തി നടക്കുമ്പോൾതന്നെ കൗൺസിലറോടും എൻജിനീയറോടും നിരവധി തവണ പരാതിപ്പെട്ടിട്ടും സ്ഥലം സന്ദർശിക്കാൻ പോലും തയാറായില്ല. കരാറുകാരന് ക്രമക്കേട് നടത്താനുള്ള സാഹചര്യമാണ് ഇതുമൂലം ഉണ്ടായത്. ജനങ്ങൾ നിരന്തരം ഉപയോഗിക്കുന്ന ഭാഗത്തെ റോഡ് കുറ്റമറ്റ രീതിയിൽ പണി പൂർത്തീകരിക്കാതെ ബൈപാസിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ താൽപര്യത്തിന് അനുസരിച്ച് ബൈപാസിൽ ഏറ്റെടുത്ത ഭാഗത്ത് അനധികൃതമായി നഗരസഭയുടെ റോഡ് ഫണ്ട് ഉപയോഗിച്ച് ടാർ െചയ്യുകയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇപ്പോൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബിൽ പാസാക്കിയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇത് തടഞ്ഞ് റോഡി​െൻറ നിർമാണം കുറ്റമറ്റരീതിയിൽ നടത്തണമെന്നാവശ്യപ്പെട്ടാണ് 53 പേർ ഒപ്പിട്ട പരാതി നൽകിയത്. 'ആദിവാസികളുടെ ക്ഷമയെ അടിമത്തമായി കാണരുത്' കൽപറ്റ: ''ഞങ്ങളും ആദിവാസികൾ... ഞങ്ങൾക്കും വിശക്കും... ഞങ്ങളും കള്ളന്മാരാണ്... ഞങ്ങളെയും കൊന്നോളൂ...'' പരിഷ്കൃതരെന്ന് നടിക്കുന്ന പൊതുസമൂഹത്തിന് നേരെ അവർ വിരൽചൂണ്ടി. അട്ടപ്പാടിയിൽ ദാരുണമായി കൊലചെയ്യപ്പെട്ട മധുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജില്ല കലക്ടറേറ്റിന് മുന്നിൽ ഒത്തുകൂടിയതായിരുന്നു ആദിവാസി യുവജനത. ആദിവാസിക്ക് പ്രതികാരം ചെയ്ത് ശീലമില്ല, എല്ലാം സഹിച്ചേ ശീലമുള്ളൂ, എന്നാൽ ആ ക്ഷമയെ അടിമത്തമായി കാണരുതെന്നും യുവജനങ്ങൾ പറഞ്ഞു. മധുവി​െൻറ വേഷധാരിയായ യുവാവിനെ നെഞ്ചോട് ചേർത്തുപിടിച്ച് അവർ പ്രതിജ്ഞയെടുത്തു. ''മധൂ, നീ ഒറ്റക്ക് അല്ല, ഇനിയൊരാളും ഈ സമൂഹത്തിനു വേണ്ടി രക്തസാക്ഷിയാവില്ല''. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് അജയ് പനമരത്തി​െൻറയും സുകുമാരൻ ചാലിഗദ്ദയുടെയും ബിജു കാക്കേത്താടി​െൻറയും നേതൃത്വത്തിൽ ആദിവാസി ചെറുപ്പക്കാർ ഒത്തുചേർന്നത്. ആദിവാസി ക്ഷേമത്തിനു വേണ്ടി മാറിമാറി വരുന്ന സർക്കാറുകൾ കോടികൾ തുലക്കുമ്പോഴും കൂടുതൽ അന്യമാക്കപ്പെടുകയും പാർശ്വവത്കരിക്കപ്പെട്ട് പോകുകയും ചെയ്യുന്ന ഒരു സമൂഹമായി ഗോത്ര ജനത മാറ്റപ്പെടുന്നതി​െൻറ അവസാനത്തെ ഇരയാണ് മധുവെന്ന് അവർ പറഞ്ഞു. പുരോഗമന സമൂഹം കൊന്നൊടുക്കിയ ആദിവാസി, ദലിത് വിഭാഗങ്ങളിലെ നൂറുകണക്കിന് പേരുടെ കുടുംബങ്ങൾക്ക് ഇതുവരെ ഒരു നീതിയും കിട്ടിയിെല്ലന്ന് അവർ പരിതപിച്ചു. ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനു ഉൾപ്പെടെയുള്ളവർ യുവജന കൂട്ടായ്മക്ക് പിന്തുണ നൽകി കൽപറ്റയിൽ കലക്ടേററ്റിന് മുന്നിൽ എത്തിയിരുന്നു. MONWDL5 മധുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജില്ല കലക്ടറേറ്റിന് മുന്നിൽ ഒത്തുകൂടിയ ഗോത്രയുവജനത ------------------------------ MONWDL10 മർദനമേറ്റ് മരിച്ച മധുവിന് ആദരാഞ്ജലികൾ അർപ്പിച്ച് ബത്തേരി സ്മിയാസ് കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം --------------------------------- പോക്സോ ബോധവത്കരണ പരിപാടി കൽപറ്റ: ജില്ല ശിശുസംരക്ഷണ യൂനിറ്റി​െൻറ നേതൃത്വത്തിൽ ജില്ലയിലെ നഴ്സിങ് വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന പോക്സോ ബോധവത്കരണ പരിപാടി ഫാത്തിമ മാതാ നഴ്സിങ് സ്കൂളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ മുൻ അംഗം ഗ്ലോറി ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല ശിശുസംരക്ഷണ ഓഫിസർ കെ.കെ. പ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രബേഷൻ ഓഫിസർ അഷറഫ് കാവിൽ, െപ്രാട്ടക്ഷൻ ഓഫിസർ വിക്ടർ ജോൺസൺ എന്നിവർ ക്ലാസെടുത്തു. നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ തെരേസ, പി.ടി. അഭിത, കെ. രഞ്ജു, കെ.വി. അഖിലേഷ് എന്നിവർ സംസാരിച്ചു. MONWDL8 പോക്സോ ബോധവത്കരണ പരിപാടി ഗ്ലോറി ജോർജ് ഉദ്ഘാടനം ചെയ്യുന്നു സ്വകാര്യ വ്യക്തിയുടെ ഭൂമി തട്ടിയെടുത്തതായി പരാതി കൽപറ്റ: വൈത്തിരി കുന്നത്തിടവക വില്ലേജിൽ മലങ്കര കത്തോലിക് സ​െൻററിനായി രേഖകൾ തിരിമറി നടത്തി സ്വകാര്യ വ്യക്തിയുടെ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിയെടുത്തതായി കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ല വൈസ് പ്രസിഡൻറ് പി.ജെ. കുര്യൻ, ജനറൽ സെക്രട്ടറി കെ.എൻ. തങ്കപ്പൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കുന്നത്തിടവക വില്ലേജിലെ ബ്ലോക്ക് നമ്പർ 25ൽ 140/1ലെ 70 സ​െൻറും 140/2, 4 എന്നിവയിൽ 30 സ​െൻറ് സ്ഥലവുമാണ് ഇത്തരത്തിൽ തട്ടിയെടുത്തതെന്നും ഇവർ ആരോപിച്ചു. ഭൂമി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കൽപറ്റ സി.ജെ.എം കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈത്തിരി പൊലീസിന് കോടതി നിർദേശം നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും വാർത്തസമ്മേളനത്തിൽ പങ്കെടുത്തവർ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story