Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 11:11 AM IST Updated On
date_range 27 Feb 2018 11:11 AM ISTനെഹ്റു യുവ കേന്ദ്ര വളണ്ടിയർ നിയമനം
text_fieldsbookmark_border
നെഹ്റു യുവകേന്ദ്ര വളൻറിയർ നിയമനം കോഴിക്കോട്: നെഹ്റു യുവകേന്ദ്ര യൂത്ത് വളൻറിയർമാരായി നിയമിക്കപ്പെടുന്നതിന് സേവനതൽപരരായ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നെഹ്റു യുവകേന്ദ്ര നടപ്പാക്കുന്ന യുവജന ക്ഷേമപരിപാടികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും യൂത്ത് ക്ലബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുമാണ് കർത്തവ്യങ്ങൾ. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. എസ്.എസ്.എൽ.സി വിജയമാണ് അടിസ്ഥാന യോഗ്യത. 2018 ഏപ്രിൽ ഒന്നിന് 18നും 29നും ഇടയിൽ പ്രായമുള്ളവരും ജില്ലയിൽ സ്ഥിരതാമസക്കാരുമായിരിക്കണം. www.nyks.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ നെഹ്റു യുവകേന്ദ്ര ഓഫിസിൽ നേരിട്ടോ മാർച്ച് 13നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0495-2371891. ഇംഹാൻസിൽ അസി. പ്രഫസർ കോഴിക്കോട്: ഇംഹാൻസിൽ സൈക്യാട്രി, ക്ലിനിക്കൽ സർജറി, സൈക്യാട്രിക് സോഷ്യൽ വർക്ക്, സൈക്യാട്രിക് നഴ്സിങ് വിഭാഗങ്ങളിൽ അസി. പ്രഫസർമാരുടെ ഒഴിവുകളുണ്ട്. 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഇൻറർവ്യൂ ഏപ്രിൽ നാലിന് നടക്കും. നിശ്ചിത യോഗ്യതയുള്ളവർ ദ ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (ഇംഹാൻസ്), മെഡിക്കൽ കോളജ് കാമ്പസ്, കോഴിക്കോട്-673008 എന്ന വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും മാർച്ച് 15നുമുമ്പ് അയക്കണം. വിശദവിവരങ്ങൾക്ക്: www.imhans.org പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി സിറ്റിങ് കോഴിക്കോട്: ജില്ല പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റിയുടെ മാർച്ച് മാസത്തെ സിറ്റിങ് മാർച്ച് രണ്ട്, 19, 31 തീയതികളിൽ രാവിലെ 11ന് കലക്ടറേറ്റിലെ അതോറിറ്റി ചെയർമാെൻറ ചേംബറിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story