Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദിവാസി യുവാവിനെ...

ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവം അപലപനീയം ^കാന്തപുരം

text_fields
bookmark_border
ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവം അപലപനീയം -കാന്തപുരം കോഴിക്കോട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദിച്ചുകൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയമാണെന്നും ദുർബലരുടെയും പാവങ്ങളുടെയും കൂടെ നിൽക്കുന്നവരാകണം മനുഷ്യരെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. അക്രമം നടക്കുമ്പോൾ സെൽഫിയെടുക്കുന്നതും ആഹ്ലാദിക്കുന്നതും മനുഷ്യത്വം അപ്രത്യക്ഷമാവുന്നതി​െൻറ പ്രകടമായ ഉദാഹരണങ്ങളാണ്. നിയമം ൈകയിലെടുക്കുന്നത് രാജ്യത്തി​െൻറ നിയമസംവിധാനത്തോട് ചെയ്യുന്ന ധിക്കാരമാണ്. മനുഷ്യർ കൈനീട്ടുന്നത് വിശപ്പി​െൻറ ആധിക്യംകൊണ്ടാണ്. കഴിയുന്ന സഹായങ്ങൾ ചെയ്യണം. ഇല്ലെങ്കിൽ ഒരാളുടെ അഭിമാനത്തെ മുറിപ്പെടുത്താതിരിക്കാനുള്ള സന്മനസ്സെങ്കിലും ഉണ്ടാകണം. അങ്ങനെയാവുമ്പോഴേ മനുഷ്യന് വിശിഷ്ടത കൈവരുകയുള്ളൂ എന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story