Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോടഞ്ചേരിയിൽ അഞ്ച്...

കോടഞ്ചേരിയിൽ അഞ്ച് ഇതരസംസ്​ഥാന തൊഴിലാളികൾക്ക് മന്ത്​ രോഗം സ്​ഥിരീകരിച്ചു

text_fields
bookmark_border
കോടഞ്ചേരി: അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾക്ക് മന്ത് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പി​െൻറ മൊബൈൽ മെഡിക്കൽ ടീം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. വേഞ്ചേരി, കോടഞ്ചേരി, കണ്ടപ്പഞ്ചാൽ എന്നിവിടങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ കേന്ദ്രങ്ങളിൽ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി. മുഴുവൻ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യവും ശുചിത്വവും പാലിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഹാളിൽ കെട്ടിട ഉടമകളുടെ യോഗം വിളിച്ച് ആവശ്യമായ നിർദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി പറക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, ചിന്ന അശോകൻ, ടെസി ഷിബു, പഞ്ചായത്ത് സെക്രട്ടറി കെ. ലുഖ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. മന്ത് രോഗം ബാധിച്ചവർക്കുള്ള ചികിത്സ ആരംഭിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ എല്ലാ ക്യാമ്പുകളിലും ആരോഗ്യവിഭാഗം പരിശോധന നടത്തുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ഹൈഫ മൊയ്തീൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story