Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ്​ മണ്ഡലം...

കോൺഗ്രസ്​ മണ്ഡലം സമ്മേളനം ഞായറാഴ്ച

text_fields
bookmark_border
കുറ്റ്യാടി: മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനം ഞായറാഴ്ച നടക്കുെമന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം എ.ഐ.സി.സി അംഗവും കെ.പി.സി.സി വക്താവുമായ രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. ഡി.സി.ഡി പ്രസിഡൻറ് ടി. സിദ്ദീഖ് സംസാരിക്കും. വടകര റോഡിൽനിന്ന് റാലി ആരംഭിക്കുമെന്ന് ഭാരവാഹികളായ കേളോത്ത് കുഞ്ഞമ്മദ്കുട്ടി, എസ്.ജെ. സജീവ്കുമാർ, കെ.സി. കുഞ്ഞമ്മദ്കുട്ടി എന്നിവർ അറിയിച്ചു. കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം ആരംഭിച്ചു കക്കട്ടിൽ: കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് മുഖേന കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം ആരംഭിച്ചു. നെല്ലിക്കുന്നുമ്മൽ കണാരന് പെൻഷൻ നൽകി ബാങ്ക് പ്രസിഡൻറ് കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ദയാനന്ദൻ കരുപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ. നാരായണൻ, പി. സുരേഷ് ബാബു, ടി.പി. കുമാരൻ, എം.പി. കമല, ടി.പി. നാണു, കെ.പി. രവീന്ദ്രൻ, എം. ഗീത, വി.പി. മോഹൻകുമാർ എന്നിവർ സംസാരിച്ചു. ബാങ്ക് അസി. സെക്രട്ടറി കെ.ടി. വിനോദൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story