Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 11:02 AM IST Updated On
date_range 25 Feb 2018 11:02 AM ISTകാണികൾക്ക് പുതുമ പകർന്ന് മേമുണ്ടയിൽ തോൽപാവക്കൂത്ത്
text_fieldsbookmark_border
തിരുവള്ളൂർ: ഉത്തരമലബാറിൽ ആദ്യമായി അരങ്ങേറിയ തോൽപാവക്കൂത്ത് കാണികൾക്ക് പുതിയ അനുഭവമായി. മേമുണ്ട മഠം ആയില്യോത്സവത്തിെൻറ ഭാഗമായാണ് കലാശ്രീ രാമചന്ദ്ര പുലവരും സംഘവും ക്ഷേത്രാങ്കണത്തിൽ തോൽപാവക്കൂത്ത് അവതരിപ്പിച്ചത്. രാമായണത്തിലെ പ്രധാന സംഭവങ്ങളാണ് അരങ്ങിലെത്തിയത്. 42 അടി നീളവും 12 അടി വീതിയുമുള്ള അരങ്ങിലാണ് രാമനും സീതയും രാവണനും ബാലിയുമടക്കമുള്ള കഥാപാത്രങ്ങൾ നിഴൽനാടകമായി കാണികൾക്ക് മുമ്പിലെത്തിയത്. അണിയറയിൽ കത്തിച്ചുെവച്ച 21 വിളക്കുകളുടെ പ്രകാശമാണ് വേദിക്ക് നിറംപകർന്നത്. തമിഴ് നാടകപാരമ്പര്യത്തിെൻറ ഭാഗമായതുകൊണ്ട് തമിഴ് സംഭാഷണങ്ങളാണ് ഉണ്ടായിരുന്നത്. ജനുവരി മുതൽ നാലു മാസം പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ഉത്സവത്തോടനുബന്ധിച്ചാണ് തോൽപാവക്കൂത്ത് അരങ്ങേറുന്നത്. ഏഴ്, 21, 41 ദിവസങ്ങൾ നീളുന്ന കൂത്താണ് നടക്കുക. രാമായണം, മഹാഭാരതം കഥകളാണ് പ്രധാനമായും അരങ്ങേറുന്നത്. ഇതാദ്യമായാണ് വടക്കെ മലബാറിൽ ഈ കലാരൂപം അവതരിപ്പിക്കുന്നതെന്ന് രാമചന്ദ്ര പുലവർ പറഞ്ഞു. നൂറുകണക്കിന് വർഷം പഴക്കമുള്ള പാവകൾ ഇപ്പോഴും അരങ്ങിലെത്തുന്നുണ്ട്. ഷൊർണൂർ കൂനത്തറ കൃഷ്ണൻകുട്ടി പുലവർ സ്മാരക തോൽപാവക്കൂത്ത് കലാകേന്ദ്രമാണ് പരിപാടി അവതരിപ്പിച്ചത്. രാജീവ് പുലവർ, ലക്ഷ്മണൻ, പ്രദീപ്, സഞ്ജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൂത്തിനുശേഷം കാണികൾക്ക് അണിയറ കാണാനും പാവകളുടെ നിയന്ത്രണമെങ്ങനെയെന്ന് മനസ്സിലാക്കാനും സംഘം അവസരമൊരുക്കി. അഭിമുഖം നാളെ തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷെൻറ കീഴിൽ തുരുത്തി കോളനിയിൽ സാക്ഷരത ഇൻസ്ട്രക്ടർക്കായുള്ള അഭിമുഖം പഞ്ചായത്ത് ഓഫിസിൽ തിങ്കളാഴ്ച 2.30ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story