Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിനാലൂർ മാലിന്യ...

കിനാലൂർ മാലിന്യ സംസ്​കരണ പ്ലാൻറ്​: ജനകീയ പ്രതിഷേധ സമരം തുടരുന്നു

text_fields
bookmark_border
ബാലുശ്ശേരി: കിനാലൂർ മാലിന്യ സംസ്കരണ പ്ലാൻറിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം തുടരുന്നു. പ്രതിഷേധ സമരം ഞായറാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടക്കും. ശനിയാഴ്ച നൂറുകണക്കിന് നാട്ടുകാർ പ്രതിഷേധ സമരപ്പന്തലിലെത്തി. ശനിയാഴ്ച കിനാലൂരിലേക്ക് പൊലീസ് എത്തിയെങ്കിലും സമരക്കാർ ഉച്ചവരെ പ്രതിഷേധം തുടർന്നു. റസാഖ് പാലേരി, ഉസ്മാൻ മാസ്റ്റർ, ഹരീഷ് ത്രിവേണി, മുഹമ്മദ് മാസ്റ്റർ, എം.സി. ബൈജു, വി.കെ. നാസർ എന്നിവർ സംസാരിച്ചു. ജനകീയ സമരസമിതി ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ വി.എം. കമലാക്ഷിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഗ്രാമയാത്ര നടത്തും. ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറിനെതിരെ മാർച്ച് രണ്ടിന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാർഥമാണ് ഗ്രാമയാത്ര. കെ.എസ്.എസ്.പി.യു വാർഷിക സമ്മേളനം 26ന് ബാലുശ്ശേരി: സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ബാലുശ്ശേരി ബ്ലോക്ക് വാർഷിക സമ്മേളനം 26ന് പൂനൂർ വ്യാപാരഭവൻ ഒാഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം രാവിലെ 11ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. പി. ബാലൻ അധ്യക്ഷത വഹിക്കും. 'കൈത്താങ്ങ്' പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് നിർവഹിക്കും. 12 മണിക്ക് സംയുക്ത കൗൺസിൽ യോഗവും നാലു മണിക്ക് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് യോഗവും നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ പുണോറത്ത് ബാലൻ, പി.പി. ബാലൻ, വി.കെ. സുകുമാരൻ, ചെയർമാൻ അബ്ദുൽകരീം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story