Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightonline comments

online comments

text_fields
bookmark_border
Mammootty facebook.com/Mammootty മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്നുതന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എ​െൻറ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെയാണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തി​െൻറ സൃഷ്ടിയാണ്. ആൾക്കൂട്ടത്തിന് നീതിപാലനത്തി​െൻറ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കൽപിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്കുകൂടി മധുവി​െൻറ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തി​െൻറ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പി​െൻറയും വിചാരണയുടെയും കറുത്ത ലോകത്തുനിന്നുകൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്... Joy Mathew facebook.com/JoyMathew4u സാക്ഷര-സംസ്കാര കേരളമേ ലജ്ജിക്കുക. ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങൾ മോഷ്ടിെച്ചന്നാരോപിച്ച്‌ അട്ടപ്പാടിയിൽ മധു എന്ന മാനസികാസ്വാസ്‌ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ. മധു ഒരു പാർട്ടിയുടെയും ആളല്ലാത്തതിനാൽ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല. കേസുകൾ തേഞ്ഞുമാഞ്ഞുപോകുമെങ്കിലും കൊല്ലപ്പെടുന്നതിനുമുമ്പ് കൈകൾകെട്ടിയിട്ടു മർദിക്കുന്നതി​െൻറ മുന്നോടിയായി സെൽഫിയെടുത്ത്‌ ആനന്ദിക്കുന്ന മലയാളിയെ ഓർത്ത്‌ നമുക്ക്‌ ലജ്ജിക്കാം. Manila C Mohan. facebook.com/bibi.mohan ആൾക്കൂട്ടത്തി​െൻറ മുഖമില്ലാത്ത, മുഖം വേണ്ടാത്ത അധികാരത്തിനു മുന്നിലാണ് കൈകൾ കെട്ടിയിട്ട്, ആദിവാസിയായ, മധുവെന്ന് പേരുള്ള ഒരു മനുഷ്യൻ നിന്നത്. ഇരപിടിയരുടെ ഒരു കൂട്ടം. ആ കൂട്ടത്തിന് ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ ധാരണകളുണ്ട്. പിടിക്കപ്പെടില്ലെന്ന ഉറപ്പുണ്ട്. കൂട്ടംകൂടി തല്ലിയതി​െൻറ ഉന്മാദങ്ങളുണ്ട്. കൂട്ടത്തിലെ ഓരോരുത്തരിലേക്കും ഭാഗിക്കപ്പെട്ട് നിസ്സാരമാക്കപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ തന്നെ ചെയ്യുന്ന ഒരുകുറ്റം ചെയ്തതി​െൻറ, കൊല നടത്തിയതി​െൻറ നിഗൂഢമായ ആനന്ദമുണ്ട്. ഈ ഇരപിടിയർക്ക് കുറ്റബോധമുണ്ടാവില്ല. അവർ ചെയ്തത് കൊലക്കുറ്റമാണെന്ന് അവർക്ക് മനസ്സിലാവില്ല. ആൾക്കൂട്ടത്തി​െൻറ അധികാരത്തിന് മറ്റെല്ലാ അധികാരങ്ങളെയും പോലെത്തന്നെ അധികാരമില്ലാത്തവരെ മനസ്സിലാവില്ല. അധികാരമില്ലാത്തവർക്ക് ജീവിച്ചിരിക്കാനുള്ള അവകാശമുണ്ടെന്ന് മനസ്സിലാവില്ല. മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കേരളം ജീവിത നിലവാരത്തി​െൻറ മറ്റു പല സ്കെയിലുകൾ വെച്ച് അളക്കുമ്പോഴും ഒരു ഇന്ത്യൻ സംസ്ഥാനമല്ലെന്ന് സംശയം തോന്നുമെങ്കിലും അത് മാറിക്കിട്ടുന്ന, ഇന്ത്യൻ സംസ്ഥാനംതന്നെയെന്ന് ഉറപ്പിക്കുന്ന അവസരമാണിത്. വയലൻസ് ആസ്വദിക്കുന്ന പ്രാകൃതരായ ആൾക്കൂട്ടം കേരളത്തിൽ എല്ലായിടത്തുമുണ്ട്; ഇന്ത്യയിൽ മറ്റെല്ലായിടത്തുമെന്ന പോലെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story