Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:06 AM IST Updated On
date_range 24 Feb 2018 11:06 AM ISTഞങ്ങളുടെ ദുരിതം കേൾക്കാൻ ആളില്ല
text_fieldsbookmark_border
ഞങ്ങളുടെ ദുരിതം കേൾക്കാൻ ആളില്ല പി.കെ.ഭഗവതി പ്രസിഡൻറ് തായ്ക്കുല സംഘം കുടിയേറ്റം ആരംഭിച്ചത് മുതൽ ഞങ്ങൾ അനുഭവിക്കുന്നതാണ് ദുരിതം. ഞങ്ങളുടെ ഭൂമി ലക്ഷ്യമിട്ട് പുരുഷന്മാർക്ക് മദ്യം നൽകി. പിന്നീടവർ ഞങ്ങളുടെ പെണ്ണുങ്ങളെ ലക്ഷ്യമിട്ടു. കൃഷിഭൂമിയും വെള്ളവും നഷ്ടപ്പെട്ട അട്ടപ്പാടിയുടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരുമില്ല. അവർക്ക് വേണ്ടത് ഞങ്ങളുടെ കൈരേഖയും വോട്ടും മാത്രമാണ്. മദ്യത്തിന് എതിരെയുള്ള സമരത്തെ തുടർന്ന് മദ്യക്കട അടച്ചു. എങ്കിലും പലവഴിക്കും മദ്യം എത്തുന്നുണ്ട്. ഇൗ മദ്യമാണ് ഞങ്ങളുടെ പുരുഷന്മാരെ നശിപ്പിച്ചത്. എത്രയോ സ്ത്രീകൾ വിധവകളായി. ഇപ്പോഴും സ്ത്രീകൾ ദുരതം പേറുന്നു. പുരുഷന്മാർക്ക് ജോലി ഇല്ലാത്തത് ചൂഷണം ചെയ്യുകയാണ്. കൃഷിയാണ് ഞങ്ങളുടെ ജീവിതം. അതിന് ഭൂമിയും വെള്ളവും വേണം. എന്നാൽ, ആദിവാസികൾക്ക് ഭൂമി ലഭിച്ച് അവർ കൃഷി തുടങ്ങിയാൽ നാട്ടുകാർക്ക് അട്ടപ്പാടി ഉപേക്ഷിക്കേണ്ടി വരുമെന്ന ഭയം ഉണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story