Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാദാപുരത്ത്​ 20 സെൻറ്​...

നാദാപുരത്ത്​ 20 സെൻറ്​ മാലിന്യസംസ്​കരണ കേന്ദ്രത്തിനായി ഉപയോഗപ്പെടുത്താൻ ഉത്തരവ്

text_fields
bookmark_border
കോഴിക്കോട്: നാദാപുരം പഞ്ചായത്തിലെ മാലിന്യം നിക്ഷേപിച്ച് വേർതിരിക്കുന്ന ഭൂമിയിൽ 20 സ​െൻറ് സ്ഥലം മാലിന്യ സംസ്കരണ സംവിധാനം നിർമിക്കുന്നതിനായി ഉപയോഗിക്കാൻ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ നിയോഗിച്ചുകൊണ്ട് ജില്ല കലക്ടർ ദുരന്തനിവാരണ നിയമ പ്രകാരം ഉത്തരവിട്ടു. ഉത്തരവ് ഏപ്രിൽ 15നകം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം ബന്ധപ്പെട്ടവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. പഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിലെ ഗൗരവം പരിഗണിച്ചാണ് ഉത്തരവ്. നാദാപുരം പഞ്ചായത്തിലെ പാലോഞ്ചാല മലയിൽ 2009 മുതൽ ഖരമാലിന്യ സംസ്കരണ പ്ലാൻറ് പ്രവർത്തിച്ചു വരികയായിരുന്നു. കമ്പോസ്റ്റിങ് വഴി മാലിന്യത്തിൽനിന്ന് വളവും നിർമിച്ചിരുന്നു. ചില പരിസരവാസികളുടെ എതിർപ്പുമൂലം പ്ലാൻറ് അടഞ്ഞു കിടക്കുകയാണെന്ന് നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ പ്രദേശത്തെ 20 സ​െൻറ് സ്ഥലം മാലിന്യ സംസ്കരണത്തിനായി നീക്കിവെക്കുന്നതിനായി യോഗം തീരുമാനിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്. നിലവിലുള്ള ഗേറ്റിലെ ബോർഡ് മാറ്റി ക്ലീൻ പ്ലാസ്റ്റിക് പുനഃചംക്രമണ യൂനിറ്റ് എന്നാക്കി മാറ്റുന്നതിനും ഉത്തരവിട്ടിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story