Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​കൂളുകളിൽ...

സ്​കൂളുകളിൽ ഭക്ഷ്യസുരക്ഷ ബോധവത്​കരണം

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണറേറ്റ് സ്കൂൾ കുട്ടികളിൽ ശരിയായ ഭക്ഷണ ശീലം വളർത്തുന്നതി​െൻറ ഭാഗമായി നടത്തുന്ന ബോധവത്കരണം അവസാന ഘട്ടത്തിലേക്ക്. 'സ്കൂളുകളിൽ സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം' (സേഫ് ആൻഡ് നൂട്രീഷ്യസ് ഫുഡ് അറ്റ് സ്കൂൾ) എന്ന പേരിലാണ് പദ്ധതി. ജില്ലയിൽ 13 വിദ്യാലയങ്ങളിലാണ് ബോധവത്കരണം. സ്കൂളിൽ എട്ട്, ഒമ്പത്, 11 ക്ലാസിലെ നൂറു കുട്ടികൾക്കാണ് പരിശീലനം. ബോധവത്കരണത്തിനൊപ്പം സുരക്ഷിത ഭക്ഷണം എന്ന വിഷയത്തിൽ ക്വിസും നടന്നു. വിജയികൾക്ക് സമ്മാനം നൽകുന്നതിനൊപ്പം അവരെ ഫുഡ് സേഫ്റ്റി അംബാസഡർമാരായി പ്രഖ്യാപിക്കുകയും ചെയ്യും. പച്ചക്കറി വിത്ത് വിതരണവും പൂർത്തിയായി. ശനിയാഴ്ച രാവിലെ 10ന് വേട്ടാളി നാഷനൽ എച്ച്.എസ്.എസിൽ കാമ്പയിൻ ഭാഗമായുള്ള അവസാന ബോധവത്കരണം നടക്കുമെന്ന് ഫുഡ് അസി. കമീഷണർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story