Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുമ്മനം നയിക്കുന്ന...

കുമ്മനം നയിക്കുന്ന വികാസ്​ യാത്ര 26ന്​ ജില്ലയിൽ

text_fields
bookmark_border
കൽപറ്റ: സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന വികാസ് യാത്ര ഇൗ മാസം 26, 27 തീയതികളിൽ വയനാട്ടിൽ പര്യടനം നടത്തുമെന്ന് ജില്ല ബി.ജെ.പി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് രാവിലെ പത്തിന് ജില്ല കോർ കമ്മിറ്റി യോഗത്തിലും 11 മണിക്ക് ജില്ല കമ്മിറ്റി യോഗത്തിലും കുമ്മനം പെങ്കടുക്കും. ഉച്ചകഴിഞ്ഞ് പോഷക സംഘടനാ ഭാരവാഹി യോഗത്തിലും മീനങ്ങാടിയിൽ പൂർവകാല പ്രവർത്തക സംഗമത്തിലും ൈവകീട്ട് അഞ്ചിന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽനിന്ന് പാർട്ടിയിൽ ചേർന്നവർക്കുള്ള സ്വീകരണ യോഗത്തിലും ഏഴിന് ഇരുളത്ത് ബൂത്ത്യോഗത്തിലും സംബന്ധിക്കും. 27ന് രാവിലെ വെള്ളമുണ്ട പാറമൂല കോളനി സന്ദർശിക്കും. 10.30ന് പരിവാർ പ്രവർത്തക യോഗത്തിലും 12.30ന് ദേശീയ ജനാധിപത്യ സഖ്യം ജില്ല നേതൃയോഗത്തിലും പെങ്കടുക്കും. നാലു മണിക്ക് കൽപറ്റയിൽ വിവിധ സാമുദായിക സംഘടന നേതാക്കളുമായും ആറു മണിക്ക് മതന്യൂനപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും കുമ്മനം പെങ്കടുക്കും. എ.എൻ. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടാകുെമന്ന് വാർത്തസമ്മേളനത്തിൽ പെങ്കടുത്ത ജില്ല പ്രസിഡൻറ് സജി ശങ്കർ, ജനറൽ സെക്രട്ടറിമാരായ പി.ജി. ആനന്ദ്കുമാർ, കെ. മോഹൻദാസ് എന്നിവർ അറിയിച്ചു. താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ്: യൂത്ത് ലീഗ് മാര്‍ച്ച് നടത്തി സുല്‍ത്താല്‍ ബത്തേരി: താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ മുഴുവന്‍ ഡോക്ടര്‍മാരെയും നിയമിക്കുക, ആശുപത്രിയില്‍ ചികിത്സ തേടുന്ന മുഴുവന്‍ രോഗികള്‍ക്കും ഒ.പി സൗകര്യം അനുവദിക്കുക, പുതിയ ആശുപത്രി സമുച്ചയം പ്രവര്‍ത്തന സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ ബത്തേരി ബ്ലോക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ബത്തേരി നിയോജക മണ്ഡലം പ്രസിഡൻറ് ഹാരിഫ് തണലോട്ട് അധ്യക്ഷത വഹിച്ചു. പി.പി. അയ്യൂബ്, സി.കെ. ഹാരിസ്, അബ്ദുല്ല മാടക്കര, എം.എ. അസൈനാര്‍, അസീസ് വേങ്ങൂര്‍ എന്നിവര്‍ സംസാരിച്ചു. THUWDL10 സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫിസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് ജില്ല പ്രസിഡൻറ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു അംഗൻവാടി നിയമനം: സി.പി.എം മാപ്പുപറയണമെന്ന് യു.ഡി.എഫ് കണിയാമ്പറ്റ: അംഗൻവാടി ടീച്ചർ നിയമനവുമായി ബന്ധപ്പെട്ട് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം നടത്തിയ സമരം അപഹാസ്യമാണെന്ന് യു.ഡി.എഫ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. ജനങ്ങളെയും ഇൻറർവ്യൂവിന് എത്തിച്ചേർന്ന ഗർഭിണികൾ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികളെയും ബുദ്ധിമുട്ടിക്കുംവിധം സമരം ചെയ്ത സി.പി.എം ജനങ്ങളോട് മാപ്പുപറയണം. 22.12.2012 ലെ സാമൂഹികനീതി വകുപ്പ് 74/2012/ നമ്പർ സർക്കാർ ഉത്തരവ്, സാമൂഹികനീതി ഡയറക്ടറുടെ ഐ.ഡി.ഡി.എസ് ബി4-23176/12 നമ്പർ കത്ത് എന്നിവ പ്രകാരം പനമരം സി.ഡി.പി.ഒ ഗ്രാമപഞ്ചായത്തിന് നൽകിയ കത്തി​െൻറ അടിസ്ഥാനത്തിൽ 27.08.2016 ന് ചേർന്ന പഞ്ചായത്ത് ഭരണസമിതിയുടെ 116/2016 നമ്പർ തീരുമാന പ്രകാരമാണ് ഭരണസമിതി ഐകകണ്ഠ്യേന അഞ്ച് സാമൂഹിക പ്രവർത്തകരെ നിർദേശിച്ചത്. ജില്ല സാമൂഹിക നീതി ഓഫിസറുടെ 13.02.2016 ലെ സി.1596/2016 നമ്പർ ഉത്തരവ് പ്രകാരം കണിയാമ്പറ്റ പഞ്ചായത്തിലെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട സാമൂഹിക പ്രവർത്തകരെ ഇൻറർവ്യൂ ബോർഡ് അംഗങ്ങളായി നിർദേശിച്ച് ഉത്തരവാകുകയും ചെയ്തതാണ്. ഇടതുപക്ഷക്കാരായ അംഗങ്ങൾ ഉൾപ്പെടുന്നതാണ് ഇൻറർവ്യൂ പാനൽ. അംഗൻവാടി വർക്കർമാരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച ദിവസത്തിലാണ് സി.പി.എം സമരവുമായി രംഗത്തുവന്നത്. നുണപ്രചാരണവുമായി സി.പി.എം സമരം നടത്തുന്നതിനിടയിലാണ് പിണറായി സർക്കാർ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് േട്രാഫി കണിയാമ്പറ്റക്ക് നൽകിയത്. സി.പി.എം, സി.പി.ഐ മെംബർമാർ സ്വരാജ് േട്രാഫി ഏറ്റു വാങ്ങാൻ വന്നത് ഭരണസമിതിയുടെ വിശ്വാസ്യതക്കുള്ള തെളിവാണ്. കണിയാമ്പറ്റ പഞ്ചായത്തിലുണ്ടായിരുന്ന രാഷ്ട്രീയ സൗഹൃദം ഇല്ലാതാക്കാൻ പുതുതായി സി.പി.എമ്മിലെ ഒരു വിഭാഗം ശ്രമിക്കുന്നതി​െൻറ ഭാഗമായാണ് ഭരണസമിതിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുയർത്തുന്നത്. ദുഷ്പ്രചാരണം തള്ളിക്കളഞ്ഞ് പഞ്ചായത്തി​െൻറ വികസന കാര്യങ്ങളിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും യു.ഡി.എഫ് കമ്മിറ്റി അഭ്യർഥിച്ചു. യോഗത്തിൽ ചെയർമാൻ വി.പി. യൂസഫ് അധ്യക്ഷത വഹിച്ചു. കൺവീനർ സുരേഷ്ബാബു, മോയിൻ കടവൻ, എം.കെ. മൊയ്തു, ഒ.വി. അപ്പച്ചൻ, കാട്ടി ഗഫൂർ, എം.പി. നജീബ്, വി.എസ്. സിദ്ധിഖ്, ബിനു ജേക്കബ്, കെ.എം. ഫൈസൽ, അബ്ബാസ് പുന്നോളി, എം.എ. മജീദ് എന്നിവർ സംസാരിച്ചു. പൊതുജനത്തിന് ദുരിതമായി പരസ്യബാനറുകൾ മാനന്തവാടി: നഗരത്തിലെ തിരക്കേറിയ കോഴിക്കോട് റോഡ് ജങ്ഷനിൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ നിർമിച്ച കൈവരിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ബാനറുകളും കൊടിത്തോരണങ്ങളും സ്ഥാപിക്കുന്നത് കാൽ നടയാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ദുരിതമായി മാറുന്നു. മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് നവീകരണത്തി​െൻറ ഭാഗമായി ജങ്ഷനിൽ കാൽനട യാത്രക്കാർക്കായി കൈവരി നിർമിക്കുകയും റോഡിൽ ടൈലുകൾ പാകുകയും ചെയ്തത്. എന്നാൽ, ഇപ്പോൾ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വിവിധ രാഷ്ട്രീയ കക്ഷികൾ ഈ കൈവരികൾ മുഴുവൻ മറയ്ക്കുന്ന രീതിയിൽ നിരന്തരമായി ബാനറുകളും കൊടിത്തോരണങ്ങളും തൂക്കുകയാണ്. ജില്ല ആശുപത്രി, വില്ലേജ് ഓഫിസ്, നഗരസഭ ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, സ്കൂൾ എന്നിവിടങ്ങളിലേക്കെല്ലാം നിത്യേന നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഫുട്പാത്തിലെ കൈവരികളിലാണ് ഒരു നിയന്ത്രണവുമില്ലാതെ ബാനറുകളും മറ്റും സ്ഥാപിക്കുന്നത്. കൊടികൾ ഫുട്പാത്തിലേക്ക് ചാഞ്ഞുനിൽക്കുന്നത് കാൽനടയാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ മറയ്ക്കപ്പെടുന്ന രീതിയിലാണ് ബാനറുകൾ കെട്ടുന്നതും. ഇക്കാര്യത്തിൽ നഗരസഭ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മർച്ചൻറ് അസോസിയേഷൻ ആവശ്യപ്പെട്ടു. THUWDL12 മാനന്തവാടിയിലെ കോഴിക്കോട് റോഡ് ജങ്ഷനിൽ കൈവരിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ബാനറുകളും കൊടിത്തോരണങ്ങളും സ്ഥാപിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story