Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 10:59 AM IST Updated On
date_range 23 Feb 2018 10:59 AM ISTകമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും സ്കൂൾ വാർഷികവും
text_fieldsbookmark_border
നാദാപുരം: സി.സി.യു.പി സ്‌കൂളിൽ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിെൻറ ഉദ്ഘാടനവും 89ാം വാര്‍ഷികാഘോഷവും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി നിര്‍വഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് നവീകരിച്ചത്. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വളപ്പില്‍ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. തൂണേരി ബി.ആര്‍.സി ട്രെയിനര്‍ ജയന്‍ കയനാട്ടത്തില്‍ രക്ഷാകര്‍തൃ ബോധവത്കരണ ക്ലാസെടുത്തു. വാര്‍ഡ് മെംബര്‍ സുജിത പ്രമോദ്, എം.പി.ടി.എ പ്രസിഡൻറ് രമണി കക്കട്ടില്‍, പി.ടി.എ പ്രസിഡൻറ് ടി. ബാബു, ആവോലം രാധാകൃഷ്ണന്‍, കളത്തില്‍ മൊയ്തു ഹാജി, മാനേജര്‍ കെ. ബാലകൃഷ്ണന്‍, കെ. ഹേമചന്ദ്രന്‍, കെ. വേണുഗോപാലന്‍, അനു പാട്യംസ്, സി. പുഷ്പവല്ലി, സി.എച്ച്. ശ്രീലത എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപകൻ ബി. രവീന്ദ്രന്‍ സ്വാഗതവും എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story