Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 11:11 AM IST Updated On
date_range 21 Feb 2018 11:11 AM ISTകാന്തൻപാറ പുഴയിൽ വെള്ളമൂറ്റൽ വ്യാപകം
text_fieldsbookmark_border
*പുഴയിൽ വെള്ളമില്ലാത്തത് വിനോദസഞ്ചാരികളെ അകറ്റുന്നു *വെള്ളച്ചാട്ടത്തിനു സമീപം അനധികൃതമായി നിരവധി േമാട്ടോർ പമ്പുകൾ റിപ്പൺ: ഡി.ടി.പി.സിയുടെയും മൂപ്പൈനാട് പഞ്ചായത്തിെൻറയും സംയുക്ത നിയന്ത്രണത്തിലുള്ള കാന്തൻപാറ വിനോദസഞ്ചാരകേന്ദ്രത്തിെൻറ പരിധിയിൽപെട്ട പുഴയിൽനിന്ന് വെള്ളമൂറ്റി തോട്ടം നനക്കൽ വ്യാപകമാകുന്നു. നൂറുകണക്കിന് ഏക്കർ കാപ്പിത്തോട്ടമാണ് പ്രദേശത്തുകാർ പുഴവെള്ളമൂറ്റി നനക്കുന്നത്. പുഴയിൽ തടയണ കെട്ടി വെള്ളം തടഞ്ഞുനിർത്തി മോട്ടോറുകൾ സ്ഥാപിച്ച് പമ്പ് ചെയ്താണ് വെള്ളമൂറ്റുന്നത്. മോട്ടോർ സ്ഥാപിക്കാൻ പുഴയോരത്തെ റവന്യൂ ഭൂമിയിൽ ൈകയേറ്റവും നടന്നതായി 2016ൽ വില്ലേജ് അധികൃതർ കണ്ടെത്തിയിരുന്നു. റവന്യൂ ഭൂമിയിലെ കോൺക്രീറ്റ് നിർമിതികൾ പൊളിച്ചുനീക്കണമെന്ന് വില്ലേജ് അധികൃതർ വ്യക്തികളോട് 2016ൽ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, തോട്ടം നനക്കാൻ പുഴവെള്ളം എടുക്കുന്നവർ അത് അവഗണിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടുമില്ല. കാന്തൻപാറ വെള്ളച്ചാട്ടത്തിെൻറ സമീപപ്രദേശങ്ങളിലായി ഒരു ഡസനിലധികം മോട്ടോറുകൾ പുഴയിൽ സ്ഥാപിച്ചതായി കാണാൻ കഴിയും. ഡി.ടി.പി.സി അധികാരികളുടെ മൗനാനുവാദത്തോടെ മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയൂ എന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. വെള്ളമൂറ്റൽ മൂലം വെള്ളച്ചാട്ടത്തിെൻറ സ്ഥാനത്ത് നേരിയൊരു നീരൊലിപ്പു മാത്രമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. മനോഹരമായിരുന്ന വെള്ളച്ചാട്ടം അപ്രത്യക്ഷമായതോടെ ഇവിടേക്ക് സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. ഒരാൾക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇപ്പോൾ 40 രൂപ നൽകുന്നതു നഷ്ടമാണെന്ന അഭിപ്രായവും വിനോദസഞ്ചാരികൾക്കുണ്ട്. വെള്ളച്ചാട്ടത്തിന് 500 മീറ്റർ ദൂരത്തിനുള്ളിൽ ഒരു ഡസനിലധികം മോട്ടോറുകൾ ഉപയോഗിച്ചാണ് സ്വകാര്യ വ്യക്തികൾ ജലചൂഷണം നടത്തിവരുന്നത്. TUEWDL5പുഴയിൽനിന്ന് വെള്ളമെടുക്കാനായി സ്ഥാപിച്ച പൈപ്പ് TUEWDL6 നീരൊഴുക്ക് കുറഞ്ഞ കാന്തൻപാറ വെള്ളച്ചാട്ടം ----------------------- നാട്ടുരുചികളുടെ കലവറയൊരുക്കി ഭക്ഷ്യമേള മാനന്തവാടി: നാട്ടുരുചികളുടെ കലവറയൊരുക്കി അധ്യാപക പരിശീലനകേന്ദ്രം വിദ്യാർഥികൾ. പറങ്കി, താളും തകരയും, ഊട്ടുപുര, ഗണേശേട്ടെൻറ പീട്യ, കുളുത്ത്, ചായക്കട എന്നിങ്ങനെ ആറ് സ്റ്റാളുകളിലായി മുന്നൂറോളം നാട്ടു വിഭവങ്ങളൊരുക്കിയിരിക്കുകയാണ് കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ ബി.എഡ് സെൻററിലെ അധ്യാപക വിദ്യാർഥികൾ. പാവക്ക, മുളക്, ചുണ്ടങ്ങ കൊണ്ടാട്ടങ്ങൾ, വിവിധതരം ചമ്മന്തികൾ, അച്ചാറുകൾ, തോരനുകൾ, മത്തൻ വരകിയത്, അരിപ്പുട്ട്, ഗോതമ്പുപുട്ട്, കപ്പ, കാച്ചിൽ, ചേമ്പ് പുഴുക്കുകൾ, തൊറ മാങ്ങ, എടെന അപ്പം, മീൻ ചുട്ടത്, മണി തക്കാളി അച്ചാർ, പുളിയിഞ്ചി, മത്തൻ വടക്, കപ്പ പപ്പടം, ചക്ക പപ്പടം, കൊഴുക്കട്ട, ചക്കപ്പുഴുക്ക്, ചക്കക്കുരു തോരൻ, പിടിയും കോഴിക്കറിയും, പോത്ത് വരട്ടിയത്, ബോട്ടി വരട്ട്, കൂർക്ക, മുളയരിക്കഞ്ഞി, മുളയരി പായസം, ഇലുമ്പൻപുളി അച്ചാർ, വാഴച്ചുണ്ട് തോരൻ എന്നിങ്ങനെ നാവിൽ കൊതിയൂറുന്ന മുന്നൂറോളം വിഭവങ്ങളാണ് പ്രദർശന സ്റ്റാളുകളിൽ ഇടം പിടിച്ചത്. അധ്യാപക വിദ്യാർഥികൾ സ്വയം ഉണ്ടാക്കിയതും വീടുകളിൽനിന്ന് ഉണ്ടാക്കി കൊണ്ടുവന്നതുമായിരുന്നു വിഭവങ്ങൾ. സെൻററിലെ ഫോക്ലോർ ക്ലബിെൻറ ആഭിമുഖ്യത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. നൂറോളം പുസ്തകങ്ങളുടെ പ്രദർശനവും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. എടവക പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ഉദ്‌ഘാടനം ചെയ്തു. കോഴ്സ് ഡയറക്ടർ എ. സജിത്ത് അധ്യക്ഷത വഹിച്ചു. നജ്മുദ്ദീൻ മൂടമ്പത്ത്, കെ.എ. നിഷ റോസ്ബിൻ എന്നിവർ സംസാരിച്ചു. അഞ്ജു തോമസ് സ്വാഗതവും ആർ.കെ. നിതിൻ നന്ദിയും പറഞ്ഞു. സി.എച്ച്. ഗണേഷ്കുമാർ, എം. ദീപ്തിമോൾ, കെ.എം. അഖില, എം. ലീല, കെ. ലിജിത്ത്, അഞ്ജു ബാബു, കെ.സി. അശ്വതി, എ. ക്രിസ്റ്റീന സാം, അമൽ ബെന്നി, വി. അഷ്‌കർ, ബി.കെ. മിഥുലാജ് എന്നിവർ നേതൃത്വം നൽകി. TUEWDL7ഭക്ഷ്യമേളയിൽ സജ്ജീകരിച്ച സ്റ്റാളുകളിലൊന്ന് ഏജൻസി അപേക്ഷ ക്ഷണിച്ചു കൽപറ്റ: സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന സഹകരണ ഫെഡറേഷെൻറ ആയുർധാരയിലെ ആയുർവേദ ഉൽപന്നങ്ങൾ, ൈട്രഫെഡിെൻറ ഉൽപന്നങ്ങൾ, അംഗസംഘങ്ങളുടെ കരകൗശല ഉൽപന്നങ്ങൾ, വനവിഭവങ്ങൾ മുതലായവ വിൽപന നടത്താൻ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഔട്ട്ലറ്റ്, ഏജൻസികൾ എടുക്കുന്നതിന് താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471 2433850, 2433163. സൗദി അറേബ്യയിൽ നഴ്സ്: നോർക റൂട്ട്സ് മുഖേന അപേക്ഷിക്കാം കൽപറ്റ: സൗദി അറേബ്യയിലെ ഡോ. സോളിമാൻ ഫകീഹ് ആശുപത്രിയിൽ നഴ്സ് തസ്തികയിലേക്ക് നോർക റൂട്ട്സ് മുഖേന അപേക്ഷിക്കാം. ബി.എസ്സി നഴ്സിങ് പാസായ വനിതകൾക്കാണ് അവസരം. 4300 സൗദി റിയാൽ ശമ്പളം ലഭിക്കും. ഇൗമാസം 26, 27, 28 തീയതികളിൽ കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയക്കുന്നതിനും www.norkaroots.nte എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 1800 425 3939 എന്ന ടോൾഫ്രീ നമ്പറിലും കൂടുതൽ വിവരങ്ങൾ ലഭിക്കും. വിമുക്ത ഭടന്മാർക്കുള്ള മെഡിക്കൽ ബെനിഫിറ്റ് കൽപറ്റ: ഇ.സി.എച്ച്.എസ് നിലവിൽ വന്നതിനാൽ വിമുക്തഭടന്മാർക്കുള്ള മെഡിക്കൽ ബെനിഫിറ്റ് സ്കീം(എം.ബി.എസ്) 2013 മാർച്ച് 31 മുതൽ നിർത്തലാക്കിയിട്ടുണ്ട്. എം.ബി.എസിൽ നിക്ഷേപിച്ച തുക 70 എക്സ് േഗ്രഷ്യയോടുകൂടി തിരികെ ലഭിക്കുന്നതിന് അംഗങ്ങൾ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04936 202668.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story