Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 11:11 AM IST Updated On
date_range 21 Feb 2018 11:11 AM ISTpage6 ഗോത്രവർഗ ക്ഷേമത്തിൽ ശാഠ്യക്കാരൻ
text_fieldsbookmark_border
ഗോത്രവർഗ ക്ഷേമത്തിൽ ശാഠ്യക്കാരൻ ഡോ. പി.ആർ.ജി. മാത്തൂർ കേരളത്തിൽ ഗോത്രവർഗ ജനതക്കായി ഭരണകൂടം നടപ്പാക്കുന്ന ഓരോ പദ്ധതിയും പൂർണതയിലെത്തണമെന്ന് ശാഠ്യമുള്ള ഉദ്യോഗസ്ഥനായിരുന്നു കെ. പാനൂർ. ഔദ്യോഗിക കൃത്യനിർവഹണത്തിെൻറ ഭാഗമായി പാനൂർ നടത്തിയ നിരീക്ഷണങ്ങളും കണ്ടെത്തലുകളുമാണ് 'കേരളത്തിലെ ആഫ്രിക്ക' എന്ന ഏറെ ചർച്ചചെയ്യപ്പെട്ട പുസ്തകത്തിെൻറ പിറവിക്ക് വഴിവെച്ചത്. ഗോത്രവർഗ ജനതയെപ്പറ്റി പാനൂർ പ്രകടിപ്പിച്ച എല്ലാ അഭിപ്രായങ്ങളോടും യോജിക്കാനാവില്ല. പുസ്തകങ്ങളിലെ അഭിപ്രായങ്ങൾ മുഴുവൻ എല്ലാവർക്കും സ്വീകരിക്കാൻ കഴിയാത്തത് സ്വാഭാവികവുമാണ്. എഴുത്തുകാർക്ക് അവരുടേതായ സ്വന്തം നിഗമനങ്ങളും ഉദ്ദേശ്യങ്ങളുമുണ്ടാകും. പാനൂരിെൻറ ഏറെ ചർച്ചചെയ്യപ്പെട്ട പുസ്തകത്തിലെ പല നിഗമനങ്ങളും ശരിയല്ലെന്ന അഭിപ്രായം മുമ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. കേരളത്തിലെ ആദിവാസികൾ ആഫ്രിക്കയിലെ ആദിവാസികളെപ്പോലെയല്ല. നമ്മുടെ ഗോത്രവർഗ ഊരുകളും അവയിലെ ജീവിതവും സംസ്കാരവും ആഫ്രിക്കയിൽനിന്ന് തീർത്തും വ്യത്യസ്തമാണ്. ആഫ്രിക്കൻ ഗോത്രവർഗ സംസ്കൃതിയിൽനിന്ന് തീർത്തും വിഭിന്ന ജീവിതസാഹചര്യമാണ് കേരളത്തിലേത്. കേരളത്തിൽ അധികാരത്തിൽ വന്ന ജനകീയ സർക്കാർ ആദിവാസി സമൂഹത്തിെൻറ ക്ഷേമം ലക്ഷ്യമാക്കി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഗോത്രവർഗ ജനതയുടെ സർവതോമുഖമായ ക്ഷേമം ലക്ഷ്യമാക്കിയാണ് ഈ പദ്ധതികളെന്ന ആമുഖത്തോടെയാണ് ഇത് പ്രാവർത്തികമാക്കിയത്. ഈ പദ്ധതികളെല്ലാം ലക്ഷ്യമിട്ട ഫലപ്രാപ്തി ഉണ്ടാക്കിയോ എന്നത് തർക്കവിഷയമാണ്. കെ. പാനൂർ എന്ന ഉദ്യോഗസ്ഥെൻറ നിലപാടുകളിലെ ഉറപ്പിെൻറ തിളക്കം ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ഗോത്രവർഗ ജനതക്കായി നടപ്പാക്കുന്ന എല്ലാ പദ്ധതികളുടെയും പൂർണ പ്രയോജനം അവരിലേക്ക് എത്തണമെന്ന കാര്യത്തിൽ പാനൂരിന് നിർബന്ധബുദ്ധിയുണ്ടായിരുന്നു. ഉപവിപ്ലവമായി ആദിവാസികളുടെ പദ്ധതികൾ നടപ്പാക്കുന്നതിനെ ഒരു ഉദ്യോഗസ്ഥെൻറ സ്വാഭാവിക പരിമിതിയിൽനിന്നുകൊണ്ടുതന്നെ പാനൂർ എതിർത്തു. ഈ ആത്മാർഥത എടുത്തുപറയേണ്ടതാണ്. സാമ്പത്തിക-സാംസ്കാരിക മേഖലയിൽ ഉയർന്നവരും താഴ്ന്നവരുമായ വിഭാഗങ്ങൾ ആദിവാസി സമൂഹത്തിലുണ്ട്. ഉയർന്ന വിഭാഗമാണ് കുറിച്യർ. ഇവരിൽതന്നെ മൂന്നു വിഭാഗമുണ്ട്. ഓരോരുത്തർക്കും അവരുടേതായ സംസ്കാരവും ആചാരവുമുണ്ട്. അത് അവരുടെ തനിമയാണ്. അതിൽ മറ്റൊരാൾ ഇടപെടുന്നത് ഹിതകരമല്ല. അദ്ദേഹവുമായി ഏറെക്കാലത്തെ ബന്ധം എനിക്കുണ്ടായിരുന്നു. വേർപാടിൽ ദുഃഖിക്കുന്നു. Photo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story