Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 11:11 AM IST Updated On
date_range 21 Feb 2018 11:11 AM ISTസ്വകാര്യ ബസ് സമരം: 'ആനവണ്ടി'ക്ക് കൊയ്ത്ത്
text_fieldsbookmark_border
*നാലു ദിവസത്തിൽ 23 ലക്ഷം രൂപയുടെ അധിക വരുമാനം *മൂന്നു ഡിപ്പോകളിലായി കുറവുള്ളത് 20 ബസുകൾ മാനന്തവാടി: നാലു ദിവസം നീണ്ട സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിക്ക് വരുമാനത്തിൽ കൊയ്ത്ത്. 23 ലക്ഷത്തോളം രൂപയുടെ അധികവരുമാനമാണ് മൂന്നു ഡിപ്പോകളിൽനിന്നായി ലഭിച്ചത്. മതിയായ ബസുകളില്ലാത്തതിനാല്‍ മുഴുവന്‍ ഷെഡ്യൂളുകളും സര്‍വിസ് നടത്താന്‍ കഴിയാതിരുന്നിട്ടുകൂടിയാണ് ഈ നേട്ടം. മൂന്ന് ഡിപ്പോകളിലുമായി 20 ബസുകളുടെ കുറവാണ് ജില്ലയിലുള്ളത്. ഇതുമൂലം ബത്തേരിയിലും മാനന്തവാടിയിലും പല ഷെഡ്യൂളുകളും സര്‍വിസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ചത്തെ കലക്ഷനുള്‍പ്പെടെ കഴിഞ്ഞ നാലു ദിവസത്തിലെ വരുമാനത്തില്‍ ബത്തേരി ഡിപ്പോയാണ് മുന്നിൽ. 68,86,059 രൂപയാണ് ഇവിടെനിന്ന് നാലു ദിവസത്തെ വരുമാനം. നേരേത്ത 12 ലക്ഷം രൂപ ശരാശരി ദിവസവരുമാനം ലഭിച്ചുകൊണ്ടിരുന്ന ഡിപ്പോയില്‍ നാലു ദിവസങ്ങളിലായി 10 ലക്ഷത്തോളം രൂപയുടെ അധികവരുമാനമാണ് ലഭിച്ചത്. 91 ഷെഡ്യൂളുകളുള്ള മാനന്തവാടി ഡിപ്പോയില്‍ ബസുകളുടെ കുറവ് കാരണം 84 സര്‍വിസുകള്‍ മാത്രമാണ് ഓടിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, കാര്യമായ വരുമാനവർധന ഡിപ്പോക്ക് ലഭിച്ചില്ല. നാലു ദിവസങ്ങളില്‍ 48,97,303 രൂപയാണ് ഡിപ്പോയുടെ വരുമാനം. ശരാശരിയേക്കാള്‍ ആറു ലക്ഷത്തിെൻറ വര്‍ധനയാണുണ്ടായത്. 64 സര്‍വിസുകളുള്ള കല്‍പറ്റ ഡിപ്പോയില്‍ നാലു ദിവസങ്ങളിലായി 37,23,192 രൂപയാണ് വരുമാനം. ശരാശരിയേക്കാള്‍ ഏഴുലക്ഷത്തോളം രൂപയുടെ വര്‍ധന ഡിപ്പോക്ക് ലഭിച്ചു. തിങ്കളാഴ്ചയാണ് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിക്ക് റെക്കോഡ് വരുമാനം ലഭ്യമായത്. മൂന്ന് ഡിപ്പോകളിലെയും വരുമാനം 40,12,148 രൂപയാണ്. കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് ഡിപ്പോകളിലും നിലവിലുള്ള സര്‍വിസുകള്‍ നടത്താനാവശ്യമായ ബസുകളുണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ വരുമാനമുണ്ടാക്കാമായിരുന്നു. യൂനിയൻ വ്യത്യാസമില്ലാതെ രാപ്പകലില്ലാതെ മൂന്നു ഡിപ്പോയിലെയും ജീവനക്കാർ നടത്തിയ ആത്മാർഥമായ ഇടപെടൽകൊണ്ടാണ് ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത്. ബസ്സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ഇൻസ്പെക്ടർമാരെ നിയോഗിച്ചാണ് ഒരോ റൂട്ടിലേക്കുമുള്ള ട്രിപ്പുകൾ നിയന്ത്രിച്ചിരുന്നത്. ഇതിനാൽതന്നെ യാത്രാക്ലേശം രൂക്ഷമായ സ്ഥലത്തേക്ക് ബസുകൾ അയക്കാനുമായി. -സ്വന്തം ലേഖകൻ ------------------------------------ അഭിനന്ദനവുമായി പാസഞ്ചേഴ്സ് അസോസിയേഷൻ പിണങ്ങോട്: സ്വകാര്യ ബസ് സമരത്തെ തുടർന്ന് കൽപറ്റ ഡിപ്പോയിൽനിന്ന് 20 മിനിറ്റ് ഇടവിട്ട് കൽപറ്റ-പടിഞ്ഞാറത്തറ-മാനന്തവാടി റൂട്ടിൽ സർവിസ് നടത്തിയിരുന്നു. മാനന്തവാടി ഡിപ്പോയിൽനിന്ന് ഒരു ബസ് അധികമായി അയക്കുകയും ചെയ്തു. സമരത്തെ നേരിടാൻ കെ.എസ്.ആർ.ടി.സി അധികാരികൾ കാണിച്ച ഇടപെടലിന് പിണങ്ങോട് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു. എം. അശ്റഫ്, ജാസർ പാലക്കൽ എന്നിവർ സംസാരിച്ചു. ഇല്ലായ്മയിലും തലയെടുപ്പോടെ ബത്തേരി ഡിപ്പോ *തിങ്കളാഴ്ചത്തെ കലക്ഷൻ സർവകാല റെക്കോഡ് കൽപറ്റ: ഒാർഡിനറി ബസുകളുടെ കുറവുകൾക്കും ജീവനക്കാരുടെ അഭാവത്തിലും മറ്റു പരിമിതികൾക്കുമിടയിൽ കഴിഞ്ഞ നാലു ദിവസങ്ങളിലായി റെക്കോഡ് കലക്ഷനുമായി കെ.എസ്.ആർ.ടി.സി ബത്തേരി ഡിപ്പോ മുന്നിലെത്താൻ കാരണം ജീവനക്കാരുടെ കൂട്ടായ പ്രയ്തനമാണ്. ജില്ലക്കു പുറത്തുള്ള ഡിപ്പോകളിൽനിന്ന് കടമെടുത്ത ബസുകളും ഡിപ്പോയിലുണ്ടായിരുന്ന നോൺ എ.സി ലോഫ്ലോർ ബസുകളുമെല്ലാം സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന റൂട്ടുകളിൽ സർവിസ് നടത്തി. ജീവനക്കാരെല്ലാം ലീവും ഒാഫും ഒഴിവാക്കി കർമനിരതരായി. ഇൻസ്പെക്ടർമാർ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ട്രിപ് ക്രമീകരിക്കാൻ സജീവമായി ഇടപെട്ടു. ബത്തേരി ഡിപ്പോയിലെ കഴിഞ്ഞ മൂന്നു ദിവസത്തെ കലക്ഷൻ: ശനിയാഴ്ച-15,15,511, ഞായറാഴ്ച- 13,66,481, തിങ്കളാഴ്ച -16,67,445. ബത്തേരി ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കലക്ഷനാണ് തിങ്കളാഴ്ചത്തേത് എന്ന പ്രത്യേകതയുമുണ്ട്. 80ാം പിറന്നാൾ ആഘോഷിക്കുന്ന ആനവണ്ടിക്ക് ആശംസകളുമായി 'ടീം കെ.എസ്.ആർ.ടി.സി ബത്തേരി' സുൽത്താൻ ബത്തേരി: 80ാം പിറന്നാൾ ആഘോഷിക്കുന്ന ആനവണ്ടിക്ക് ആശംസകളുമായി ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരിയും ആഘോഷത്തിൽ ചേർന്നു. ബത്തേരി ഡിപ്പോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മയാണിത്. ചരിത്രത്തിൽ ആദ്യമായി കെ.എസ്.ആർ.ടി.സി അതിെൻറ ആകെ കലക്ഷൻ 8.5 കോടി കടന്നപ്പോൾ ബത്തേരി ഡിേപ്പായും സർവകാല റെക്കോഡ് കലക്ഷനായ 16,67,445 രൂപ നേടി. ആഘോഷത്തിൽ പങ്കുചേരാനായി ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരിയുടെ നേതൃത്വത്തിൽ ബത്തേരി യൂനിറ്റിെൻറ പ്രസ്റ്റീജ് സർവിസുകളായ 7.30- പെരിക്കല്ലൂർ-സുൽത്താൻ ബത്തേരി- കായംകുളം സൂപ്പർ ഫാസ്റ്റ് സർവിസിനും 19.30- സുൽത്താൻ ബത്തേരി-കോട്ടയം - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവിസിനുമുള്ള ലോങ് ഡെസ്റ്റിനേഷൻ ബോർഡുകൾ യൂനിറ്റ് അധികാരി സാജൻ വി. സ്കറിയക്കും ഡിപ്പോ എൻജിനീയർ പ്രശാന്ത് കൈമളിനും അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ ചിൻറു കുര്യൻ കൈമാറി. ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഡിപ്പോ ജീവനക്കാർ, മെക്കാനിക്കൽ ജീവനക്കാർ, ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി അംഗങ്ങളായ മുഹമ്മദ് സലീം കുരുടൻകണ്ടി, ഡോണ മനു ജോസ്, അരുൺ ബാബു, ശരത് കൃഷ്ണനുണ്ണി എന്നിവർ പങ്കെടുത്തു. MUST TUEWDL19 ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി നൽകിയ ലോങ് ബോർഡുമായി യൂനിറ്റ് അധികാരി സാജൻ വി. സ്കറിയ, ഡി.ഇ. പ്രശാന്ത് കൈമൾ, അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ ചിൻറു കുര്യൻ എന്നിവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story