Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല ലീഗ് ഫുട്ബാൾ:...

ജില്ല ലീഗ് ഫുട്ബാൾ: വിസ്ഡത്തിനും എ.ബി.സിക്കും ജയം

text_fields
bookmark_border
caption ജില്ല ലീഗ് ഫുട്ബാൾ: വിസ്ഡത്തിനും എ.ബി.സിക്കും ജയം കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടക്കുന്ന ഡ്രോപ്‌സ് ഫുട്ബാള്‍ ലീഗില്‍ മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ 'ഇ' ഡിവിഷന്‍ മത്സരത്തില്‍ വിസ്ഡം സ്‌പോര്‍ട്‌സ് അക്കാദമി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളജിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ എ.ബി.സി ഫുട്ബാള്‍ ടീം എം.ജി.എം അക്കാദമിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കോർപറേഷൻ സ്റ്റേഡിയത്തില്‍ നടന്ന 'സി' ഡിവിഷൻ മത്സരത്തിൽ സാമൂതിരി ഹയർസെക്കന്‍ഡറി സ്‌കൂള്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കെ.എസ്.ഇ.ബിയെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ജില്ല പൊലീസ് 4-2ന് ലിബറല്‍ സ്‌പോര്‍ട്‌സിനെ പരാജയപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story