Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 11:02 AM IST Updated On
date_range 21 Feb 2018 11:02 AM ISTഅതേ സ്വപ്നനഗരി, അതേ സുബറാവു
text_fieldsbookmark_border
കോഴിക്കോട്: 17 വർഷങ്ങൾക്കുശേഷം അതേ സ്വപ്നനഗരിയിൽ കളിക്കാനിറങ്ങുകയാണ് വൈ. സുബറാവു എന്ന സീനിയർ താരം. 2001ൽ ഉത്തർപ്രദേശിനായി കളിച്ച സുബറാവു നിലവിൽ ജന്മനാടായ ആന്ധ്രപ്രദേശിനായാണ് കളിക്കുന്നത്. 13 വർഷം ഉത്തരാഖണ്ഡിെൻറയും കോട്ട കാത്ത ഇൗ ആറടി പത്തിഞ്ച് ഉയരക്കാരൻ പ്രായം തളർത്താതെ മുന്നേറുകയാണ്. രാജ്യംകണ്ട ഏറ്റവും മകിച്ച സെൻറർ ബ്ലോക്കറായ സുബ, ആന്ധ്രയിലെ നല്ലൂർ ജില്ലക്കാരനാണ്. ഡൽഹിയിലെ ആന്ധ്ര എജുക്കേഷൻ സൊസൈറ്റി സീനിയർ സെക്കൻഡറി സ്കൂളിൽ പഠിക്കുേമ്പാഴാണ് ഇൗ താരം വോളിബാളിനെ പ്രണയിച്ചുതുടങ്ങിയത്. ദേശീയ വോളി ചാമ്പ്യൻഷിപ്പുകളിലും ഫെഡറേഷൻ കപ്പിലും സുബറാവുവിെൻറ കൈച്ചൂട് അറിയാത്തവർ ചുരുക്കമാണ്. 2003ൽ ചൈനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മികച്ച അറ്റാക്കർ, മികച്ച ബ്ലോക്കർ, ഏഷ്യയിലെ വിലപിടിപ്പുള്ള താരം തുടങ്ങിയ ബഹുമതികൾ സ്വന്തമാക്കിയ സുബറാവുവിനെ 'ചൈനീസ് വന്മതിൽ' എന്നായിരുന്നു പ്രമുഖ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. 2004ലെ ചാമ്പ്യൻഷിപ്പിൽ മികച്ച ബ്ലോക്കർ പദവിയും തേടിയെത്തി. ഒ.എൻ.ജി.സിയിലെ സീനിയർ എച്ച്.ആർ എക്സിക്യൂട്ടിവായ സുബറാവു ഉത്തരാഖണ്ഡ് ടീമിൽ അവസരമില്ലാതായതോടെയാണ് കഴിഞ്ഞ വർഷം മുതൽ ആന്ധ്രക്കായി ജഴ്സി അണിയുന്നത്. പടം subba സായി സെൻററിനും സന്തോഷിക്കാം കോഴിക്കോട്: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് വേദിയാകുേമ്പാൾ സായി സെൻററിനും അഭിമാനിക്കാനേറെ. സായി െസൻററിൽ പരിശീലനം നേടിയ നാലു താരങ്ങളാണ് കേരളത്തിെൻറ നിരയിലുള്ളത്. ഇൻറർനാഷനൽ താരം വിബിൻ എം. ജോർജ്, എൻ. ജിതിൻ, അബ്ദുൽ റഹീം, അനുജെയിംസ് എന്നിവരാണ് ഇവിടത്തെ വോളി കളരിയിൽ അഭ്യസിച്ച് കേരള ടീമിൽ ഇടംനേടിയത്. സഹപരിശീലകനായ ഇ.കെ. കിഷോർ കുമാറും സായിയുടെ ആദ്യകാല ട്രെയിനിയാണ്. റെയിൽവേ ക്യാപ്റ്റൻ മനു ജോസഫും സായിയിൽ പരിശീലനം പൂർത്തിയാക്കിയതാണ്. ലോക മിലിട്ടറി ചാമ്പ്യൻഷിപ്, ലോക റെയിൽേവ ചാമ്പ്യൻഷിപ് എന്നിവയിലടക്കം കളിച്ച 22 അന്താരാഷ്ട്ര താരങ്ങളാണ് കോഴിക്കോെട്ട സായി സെൻററിൽനിന്ന് ഉയർന്നുവന്നത്. ഷിജോ തോമസാണ് ആദ്യമായി കേരള ടീമിലെത്തിയത്. പിന്നീട് ടോം ജോസഫും കിഷോർ കുമാറും ആർ. രാജീവുമടക്കമുള്ള കളിക്കാർ ഇന്ത്യൻ ടീമിൽ സായിയുെട സാന്നിധ്യമറിയിച്ചു. സായി താരങ്ങളുടെ ഉയർച്ചയിൽ ഏറെ സന്തോഷമുണ്ടെന്ന് പരിശീലകനായ ടി.എ. അഗസ്റ്റിൻ പറഞ്ഞു. kerala team sai കിഷോർ കുമാർ, വിബിൻ എം. ജോർജ്, അബ്ദുൽ റഹീം, എൻ. ജിതിൻ, അനു ജെയിംസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story