Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 11:02 AM IST Updated On
date_range 21 Feb 2018 11:02 AM ISTആധാർ എൻറോൾമെൻറ് ക്യാമ്പ്: അപേക്ഷകൾ 24 വരെ
text_fieldsbookmark_border
caption കോഴിക്കോട്: ചലന വൈകല്യം, ബുദ്ധിമാന്ദ്യം, മേനാരോഗം, ഓട്ടിസം, സെറിബ്രൽ പൾസി, ബഹുവൈകല്യം എന്നീ വിഭാഗങ്ങളിൽ അതീവ അവശതയനുഭവിക്കുന്നവർക്ക് ആധാർ എൻറോൾമെൻറിനായി ജില്ല ഭരണകൂടം പ്രത്യേക സൗകര്യമൊരുക്കുന്നു. 80 ശതമാനത്തിനു മുകളിൽ അവശത അനുഭവിക്കുന്നവർക്കു വേണ്ടിയാണ് ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ കോമ്പസിറ്റ് റീജനൽ സെൻറർ അക്ഷയ േപ്രാജക്ട്, ജില്ല സാമൂഹിക നീതി വകുപ്പ്, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഫറോക്ക് എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. അപേക്ഷ ഫോറം ജില്ലയിലെ 21 ഐ.സി.ഡി.എസ് ഓഫിസുകളിൽനിന്നും ഫെബ്രുവരി 24 വരെ ലഭിക്കും. ബാലുശ്ശേരി, കൊടുവള്ളി, കുന്ദമംഗലം, തുണേരി, വടകര, പന്തലായനി, കുന്നുമ്മൽ, കോഴിക്കോട് അർബൻ, തോടന്നൂർ, ചേളന്നൂർ, പേരാമ്പ്ര, മേലടി, കോഴിക്കോട് റൂറൽ എന്നീ ഐ.സി.ഡി.എസ് ഓഫിസുകളിൽനിന്നും അപേക്ഷാ ഫോറങ്ങൾ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഐഡൻറിറ്റി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെയും ഭിന്നശേഷി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിെൻറയും പകർപ്പ് സഹിതം ഫെബ്രുവരി 26 ന് മുമ്പ് അതത് ഐ.സി.ഡി.എസ് ഓഫിസുകളിൽ തിരിച്ചേൽപിക്കേണ്ടതാണ്. അർഹരായ അപേക്ഷകർക്കായി പ്രത്യേക ആധാർ എൻറോൾമെൻറ് ക്യാമ്പുകൾ അതത് പ്രദേശങ്ങളിൽ തന്നെ സംഘടിപ്പിക്കും. ചുരത്തിൽ ഗതാഗത നിയന്ത്രണം കോഴിക്കോട്: താമരശ്ശേരി ചുരം റോഡിൽ 1,6,7,8 വളവുകളിൽ ഉപരിതല ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 22 മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story