Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 11:05 AM IST Updated On
date_range 20 Feb 2018 11:05 AM ISTമുത്തങ്ങ ഭൂസമരം;15ാം വാർഷികവും ജോഗി അനുസ്മരണവും
text_fieldsbookmark_border
*കനത്ത പൊലീസ് സുരക്ഷയിലാണ് മുത്തങ്ങയിൽ പരിപാടി നടന്നത് സുൽത്താൻ ബത്തേരി: മുത്തങ്ങ ഭൂസമരത്തിെൻറ 15ാം വാർഷികവും പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ അനുസ്മരണ പരിപാടിയും മുത്തങ്ങയിലും സുൽത്താൻ ബത്തേരിയിലും കൽപറ്റയിലുമായി വിവിധ പരിപാടികളോടെ നടന്നു. തകരപ്പാടിയിലെ ജോഗി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഗോത്ര പൂജയും നടത്തി. ആദിവാസി ഗോത്ര മഹാസഭയുടെ പേരിൽ മുത്തങ്ങ സമരത്തിനു നേതൃത്വം നൽകിയ സി.കെ. ജാനുവും എം. ഗീതാനന്ദനും വെവ്വേറെയാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. പത്തു മണിയോടെയാണ് ആദിവാസി ഗോത്ര മഹാസഭ കോഒാഡിനേറ്റർ എം. ഗീതാനന്ദെൻറ നേതൃത്വത്തിലുള്ള വിഭാഗം മുത്തങ്ങയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ജോഗി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്കുശേഷം ഗദ്ദിക അവതരിപ്പിച്ചു. കേന്ദ്ര സർക്കാർ വനാവകാശ നിയമം നടപ്പാക്കുന്നതിൽ ഭരണകൂടങ്ങൾ അലംഭാവം കാണിക്കുകയാെണന്നും ജോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തണമെന്നും ഏപ്രിൽ മാസത്തിൽ ഭൂവിതരണവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും എം. ഗീതാനന്ദൻ പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് പൊലീസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. തുടർന്ന് സുൽത്താൻ ബത്തേരി ടിപ്പുസുൽത്താൻ പ്ലേസിൽ നടന്ന ഗീതാനന്ദൻ വിഭാഗം നടത്തിയ മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു. മുത്തങ്ങ കേസുമായി ബന്ധപ്പെട്ട് ഡിഫൻസ് കമ്മിറ്റി രൂപവത്കരിച്ചു. ശിവൻ ജോഗി അധ്യക്ഷത വഹിച്ചു. എം. ഗീതാനന്ദൻ, മാഗ്ലിൻ ഫിലോമിന, ബിജു കാക്കത്തോട്, തോമസ് എന്നിവർ സംസാരിച്ചു. രാവിലെ ഒമ്പതു മണിയോടെ സി.കെ. ജാനു വിഭാഗം മുത്തങ്ങയിൽ ഗോത്ര പൂജയും പുഷ്പാർച്ചനയും നടത്തി. കർമങ്ങൾക്ക് ചന്ദ്രൻ കാര്യമ്പാടി നേതൃത്വം നൽകി. തുടർന്ന് ദീപശിഖ ബാബു മാനന്തവാടിക്ക് കൈമാറി. മുത്തങ്ങ സമരത്തിെൻറ ഫലമായാണ്, ഭൂമി വിതരണത്തിനില്ലെന്ന ഭരണകൂടങ്ങളുടെ നിലപാട് തിരുത്തിക്കാൻ കഴിഞ്ഞതെന്നും വരും കാലങ്ങളിൽ ഭൂരഹിതരായ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുകൊണ്ട് സമരം ശക്തമാക്കുമെന്നും സി.കെ. ജാനു പറഞ്ഞു. തുടർന്ന് കൽപറ്റയിൽ നടന്ന മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും കുറുമസമാജം സെക്രട്ടറി ബാലൻ പൂതാടി ഉദ്ഘാടനം ചെയ്തു. എ.ജി.എം.എസ്. അധ്യക്ഷ സി.കെ. ജാനു അധ്യക്ഷത വഹിച്ചു. വൈകീട്ട് കൽപറ്റയിൽ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും നടന്നു. MONWDL16 ബത്തേരിയിൽ നടന്ന മുത്തങ്ങദിനാചരണം സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യുന്നു ---------------------------- MONWDL17 മുത്തങ്ങ ദിനാചരണത്തിെൻറ ഭാഗമായി കൽപറ്റയിൽ എ.ജി.എം.എസിെൻറ നേതൃത്വത്തിൽ നടന്ന റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story