Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെറ്റോ വാഹന ജാഥക്ക്...

സെറ്റോ വാഹന ജാഥക്ക് സ്വീകരണം നൽകി

text_fields
bookmark_border
കൽപറ്റ: വർഗീയ-അക്രമ-ഫാഷിസം ചെറുക്കുക, പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കുക, കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കുക, സർവകലാശാലകളുടെ സ്വയംഭരണാവകാശം നിലനിർത്തുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, എൻ.പി.എസിൽ അംഗമായവർക്ക് ഡി.സി.ആർ.ജി അനുവദിക്കുക, പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) സംസ്ഥാന ചെയർമാൻ എൻ. രവികുമാർ നയിക്കുന്ന ജാഥക്ക് ജില്ലയിൽ സ്വീകരണം നൽകി. കൽപറ്റയിൽ നടന്ന ജില്ലതല സ്വീകരണ സമ്മേളനം കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബർ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ വി.സി. സത്യൻ അധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ പി. ഹരിഗോവിന്ദൻ, കോഓഡിനേറ്റർ എൻ.എൽ. ശിവകുമാർ, മാനേജർ എൻ.കെ. ബെന്നി, ജാഥ അംഗങ്ങളായ പി. ഉണ്ണികൃഷ്ണൻ, ചവറ ജയകുമാർ, ബി. മോഹനചന്ദ്രൻ, ഒ. രാധാകൃഷ്ണൻ, അജിത്ത്കുമാർ, ഉമാശങ്കർ, ടോമി ജോസഫ്, ജില്ല കൺവീനർ പി.എസ്. ഗിരീഷ്കുമാർ, ഗോകുൽദാസ് കോട്ടയിൽ, ജോഷി സിറിയക്, ഇ.വി. അബ്രഹാം എന്നിവർ സംസാരിച്ചു. സുൽത്താൻ ബത്തേരി: സെറ്റോ ചെയർമാൻ എൻ. രവികുമാർ നയിക്കുന്ന സംസ്ഥാന ജാഥക്ക് സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ നൽകിയ സ്വീകരണ സമ്മേളനം കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബർ കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. കെ.എ. മുജീബ് അധ്യക്ഷത വഹിച്ചു. എൻ.എം. വിജയൻ, ബാബു പഴുപ്പത്തൂർ, ഡി.പി. രാജശേഖരൻ, രാജൻ എന്നിവർ സംസാരിച്ചു. SUNWDL4 സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) സംസ്ഥാന ചെയർമാൻ എൻ. രവികുമാർ നയിക്കുന്ന ജാഥക്ക് കൽപറ്റയിൽ നൽകിയ സ്വീകരണം ഹരിതതീരം സാംസ്കാരിക സായാഹ്നം കൽപറ്റ: പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിതകേരള മിഷ‍​െൻറ സാംസ്കാരിക സാധ്യതകൾ ചർച്ച ചെയ്യുന്നതിന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സാംസ്കാരിക വിഭാഗമായ 'കബനി' സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കവി ജി.എൻ. കോട്ടത്തറയെ ചടങ്ങിൽ ആദരിച്ചു. ജില്ല പ്രസിഡൻറ് ഡോ. എസ്. ദയാൽ അധ്യക്ഷത വഹിച്ചു. 'കബനി' ജില്ല കൺവീനർ പി.ബി. ഭാനുമോൻ, കവി സാദിർ തലപ്പുഴ എന്നിവർ കവിതകൾ ആലപിച്ചു. ഇ.കെ. ബിജുജൻ, ബാലൻ വേങ്ങര, എ.കെ. രാജേഷ്, ഷാജി പുൽപള്ളി, പി.കെ. അനൂപ് എന്നിവർ സംസാരിച്ചു. എ.ടി. ഷൺമുഖൻ സ്വാഗതവും ബി.കെ. സുധീർ കിഷൻ നന്ദിയും പറഞ്ഞു. SUNWDL5 സാംസ്കാരിക സായാഹ്നം ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്യുന്നു ബാവലി-മൈസൂരു റോഡിലെ രാത്രിയാത്ര നിരോധനം; സമയക്രമത്തിൽ മാറ്റം വേണമെന്ന് മാനന്തവാടി: മാനന്തവാടി മർച്ചൻറ്സ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ വ്യാപാരികൾക്കായി ജനറൽ ബോഡിയും ബോധവത്കരണ സെമിനാറും നടത്തി. വ്യാപാര ഭവനിൽ മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. ബിജു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. താലൂക്ക് തഹസിൽദാർ എൻ.ഐ. ഷാജു, വില്ലേജ് ഓഫിസർ സുജിത് ജോസി, മാനന്തവാടി ഫയർ സ്റ്റേഷൻ ലീഡിങ് ഫയർമാൻ ബാലകൃഷ്ണൻ, ന്യൂ ഇന്ത്യ ഇൻഷുറൻസ് മാനേജർ സോമനാഥൻ എന്നിവർ ക്ലാസെടുത്തു. പി.വി. മഹേഷ്, എം.വി. സുരേന്ദ്രൻ, എൻ.പി. ഷിബി, അനിൽകുമാർ, സി.കെ. സുജിത്ത്, ഇ.എ. നാസർ, കെ.എക്സ്. ജോർജ്, എം.കെ. ശിഹാബുദ്ദീൻ, കെ. ഷാനു ജോൺസൺ, കെ.എം. റഫീഖ് എന്നിവർ സംസാരിച്ചു. രാത്രികാല ഗതാഗത നിരോധനം ഏർപ്പെടുത്തിയ ബാവലി-മൈസൂരു റോഡിലെ രാത്രിയാത്ര നിരോധനത്തിലെ സമയക്രമത്തിൽ മാറ്റംവരുത്താൻ സംസ്ഥാന സർക്കാർ കർണാടക സർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് േയാഗം ആവശ്യപ്പെട്ടു. രാത്രി 10 മണി വരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. സി.പി.എം രക്തംകൊണ്ട് ചുവപ്പിക്കുന്നു -സാദിഖലി തങ്ങൾ മടക്കിമല: കേരളത്തി​െൻറ തെരുവുകൾ പതാകകൾകൊണ്ട് ചുവപ്പിക്കുന്ന സി.പി.എമ്മി​െൻറ കാലം കഴിഞ്ഞുവെന്നും ഇവരിപ്പോൾ മനുഷ്യരക്തംകൊണ്ട് ചുവപ്പിക്കുകയാണെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മുട്ടിൽ പഞ്ചായത്ത് ഒന്നാം വാർഡ് കമ്മിറ്റി പുതുക്കിപ്പണിത ശിഹാബ് തങ്ങൾ ലീഗ് സ​െൻററി​െൻറയും മർഹൂം അയക്കോടൻ മൊയ്തീൻ മെമ്മോറിയൽ ഹാളി​െൻറയും ചുവപ്പിനും കാവിക്കുമെതിരെ മതേതര ബദൽ എന്ന പ്രമേയത്തിൽ നടത്തിയ പൊതുസമ്മേളനത്തി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-കേരള ഭരണത്തി​െൻറ പിൻബലത്തിൽ ബി.ജെ.പി.യും ആർ.എസ്.എസും സി.പി.എമ്മും അഴിച്ചുവിടുന്ന അക്രമങ്ങളും സ്വാതന്ത്ര്യ നിഷേധങ്ങളും രാജ്യത്തി​െൻറ പാരമ്പര്യം തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ സൊസൈറ്റി പ്രഖ്യാപനവും തങ്ങൾ നിർവഹിച്ചു. മുസ്ലിം ലീഗ് വാർഡ് പ്രസിഡൻറ് മാങ്കേറ്റിക്കര മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി. മമ്മുട്ടി, ടി.വി. ഇബ്രാഹിം, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറുമാാരായ പി.കെ. അബൂബക്കർ, എൻ.കെ. റഷീദ്, റസാഖ് കൽപറ്റ, ടി. ഹംസ, സലീം മേമന, പി. ഇസ്മയിൽ, അഷ്റഫ് ചിറക്കൽ, കെ. ഹാരിസ്, സലാം നീലിക്കണ്ടി, വടകര മുഹമ്മദ്, എം.സി.എം. ജമാൽ, സി. അബ്ദുൽ ഖാദർ, കെ.എ. മുജീബ്, കബീർ പൈക്കാടൻ, മുജീബ് കേയംതൊടി, ലുഖ്മാനുൽ ഹക്കീം, മുനീർ വടകര, എൻ.ബി. ഫൈസൽ, അസീസ് കോറോം, പി.സി. അയ്യപ്പൻ, ബബിത രാജീവൻ, നിയാസ് മടക്കിമല, പി.പി. നൗഷാദ്, മുനീർ തൊണ്ടിയിൽ, പി. ഷാനിഫ് എന്നിവർ സംസാരിച്ചു. SUNWDL6 പുതുക്കിപ്പണിത ശിഹാബ് തങ്ങൾ ലീഗ് സ​െൻററി​െൻറയും മർഹൂം അയക്കോടൻ മൊയ്തീൻ മെമ്മോറിയൽ ഹാളി​െൻറയും ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story