Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വാറി പ്രവർത്തനം...

ക്വാറി പ്രവർത്തനം നിർത്തിവെക്കണം: ജനകീയ ആക്​ഷൻ കമ്മിറ്റി പ്രക്ഷോഭത്തിന്

text_fields
bookmark_border
*ക്വാറിക്ക് മുന്നിൽ ഉപരോധ സമരം നടത്തും *കല്ലുകൾ വീടുകളിലേക്ക് തെറിച്ചുവീഴുന്നതായി പരാതി നെല്ലിമുണ്ട: ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള ജനകീയ ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിന്. മേപ്പാടി-ചൂരൽമല റോഡിനോടു ചേർന്ന് നെല്ലിമുണ്ടയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെയാണ് പ്രദേശവാസികൾ സമരത്തിനൊരുങ്ങുന്നത്. ക്വാറിയുടെ പ്രവർത്തനം ഉടൻ നിർത്തിവെച്ചില്ലെങ്കിൽ ക്വാറി ഉപരോധം, പഞ്ചായത്ത് ഒാഫിസ് ധർണ അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കും. പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ക്വാറി വർഷങ്ങേളാളം പൂട്ടിക്കിടക്കുകയായിരുന്നു. മേപ്പാടി പഞ്ചായത്ത് മുൻ ഭരണസമിതി പ്രവർത്തനാനുമതി നൽകിയിരുന്നില്ല. എന്നാൽ, ക്വാറി മാഫിയയുടെ സമ്മർദത്തിന് വഴങ്ങി ഇപ്പോഴത്തെ ഭരണസമിതി ലൈസൻസ് നൽകി. പാരിസ്ഥിതിക അനുമതിയും ഫയർ ആൻഡ് സേഫ്റ്റിയുടെ അനുമതിയുമില്ലാതെയാണ് ക്വാറിയുടെ പ്രവർത്തനമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. റോഡിൽനിന്നും വീടുകളിൽനിന്നും നിശ്ചിത അകലം പാലിക്കാതെ പ്രവർത്തിക്കുന്ന ക്വാറി പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. സൂചിപ്പാറയിലേക്കുള്ള വിനോദസഞ്ചാരികളും നൂറുകണക്കിന് വിദ്യാർഥികളും യാത്ര ചെയ്യുന്ന നിർദിഷ്ട മലയോര ഹൈവേയിൽപെടുന്ന റോഡിൽനിന്ന് 30 മീറ്ററിൽ താഴെ മാത്രമാണ് ക്രഷറിലേക്കുള്ള ദൂരം. പാറ പൊട്ടിക്കുേമ്പാൾ സമീപത്തെ വീടുകളുടെ ചുമരുകൾക്ക് വിള്ളലുണ്ടാവുകയും മേൽക്കൂര അടർന്നുവീഴുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ക്വാറിയിൽനിന്ന് പാറ പൊട്ടിക്കുേമ്പാൾ സമീപത്തെ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ അടുത്ത് കല്ല് വീണിരുന്നു. ഇൗ സംഭവം ക്വാറി ഉടമയോട് പറഞ്ഞപ്പോൾ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയുമാണുണ്ടായത്. ജിയോളജി ഒാഫിസറോട് പരാതിപ്പെട്ടപ്പോൾ റോഡിലേക്കും വീട്ടിലേക്കും കല്ല് തെറിക്കുന്നത് അന്വേഷിക്കുന്നത് തങ്ങളെല്ലന്ന മറുപടിയാണ് പറഞ്ഞത്. വീടിനു മുകളിലേക്ക് സ്ഥിരമായി കല്ലുകൾ വീഴുന്നതിനാൽ പാറപൊട്ടിക്കുന്ന സമയത്ത് കുട്ടികളെയുംകൊണ്ട് റോഡിൽ പോയി നിൽക്കാറാണ് പതിവ്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്ത്മ, അലർജി, ത്വഗ്േരാഗങ്ങൾ എന്നിവയും പിടിപെടുന്നു. പൊടിശല്യവും കുടിവെള്ളക്ഷാമവും ശബ്ദമലിനീകരണവും സമീപവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. പാരിസ്ഥിതിക അനുമതി ലഭിക്കില്ലെന്ന കാരണത്താൽ പാറപൊട്ടിക്കൽ നിർത്തിവെക്കേണ്ടിവരും എന്ന ആശങ്കയിൽ നൂറുകണക്കിന് ലോഡ് കല്ലാണ് ദിവസവും ക്വാറി മാഫിയ പൊട്ടിച്ചു കടത്തുന്നതും സ്റ്റോക്ക് ചെയ്യുന്നതും. പരമാവധി പാറ പൊട്ടിച്ച് ലാഭം കൊയ്യാനുള്ള ശ്രമത്തിലാണ് ഇവർ. ഇതി​െൻറ ഭാഗമായി നിലവിലുള്ള ചെറിയ ക്രഷർ പൊളിച്ചുമാറ്റി പുതിയ ക്രഷറി​െൻറ പണി ദ്രുതഗതിയിൽ നടക്കുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു. ചെയർമാൻ സി.പി. ബഷീർ, കൺവീനർ രോഹിത് ബോധി, ഷരീഫ്, ജാഫർ, ഹാരിസ്, എം. അജ്മൽ എന്നിവർ സംസാരിച്ചു. SUNWDL14 ക്വാറിക്ക് മുന്നിൽ സമരപ്പന്തൽ കെട്ടുന്ന പ്രദേശവാസികൾ SUNWDL15 തകർന്ന മതിൽ SUNWDL16 വീടി​െൻറ ചുമരിന് വിള്ളൽ വീണ നിലയിൽ പദ്ധതികൾ നിരവധി: സ്‌കൂളി​െൻറ പടി കാണാതെ ആദിവാസി വിദ്യാർഥികൾ *വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിൽ നിരവധി പേരാണ് പഠനം നിർത്തിയിരിക്കുന്നത് വെള്ളമുണ്ട: ആദിവാസി വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നതിന് അധികൃതരുടെ പദ്ധതികൾ പുരോഗമിക്കുമ്പോഴും സ്കൂളി​െൻറ പടി കാണാതെ വിദ്യാർഥികൾ. വെള്ളമുണ്ട-തൊണ്ടർനാട് പഞ്ചായത്തുകളിലെ വനമേഖലയോട് ചേർന്ന ആദിവാസി കോളനികളിലാണ് നിരവധി കുട്ടികൾ സ്കൂളിൽ പോകാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയുന്നത്. കുഞ്ഞോം, വാളാരംകുന്ന്, മംഗലശ്ശേരി കോളനികളിൽ മാത്രം നിരവധി കുട്ടികൾ ഈ അധ്യയന വർഷത്തിൽ വിരലിലെണ്ണാവുന്ന ദിവസം മാത്രമാണ് സ്കൂളി​െൻറ പടി കയറിയത്. ട്രൈബൽ ഹോസ്റ്റലും വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശ്രദ്ധയും വാഹനസൗകര്യവും എല്ലാം ഉണ്ടായിട്ടും കോളനിയിലെ കുരുന്നുകൾ സ്കൂളിൽ പോകാൻ മടിക്കുന്നു. മറ്റു കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇവർ തോട്ടങ്ങളിലും കാടുകളിലും സമയം ചെലവഴിക്കുകയാണ്. കൂടാതെ പലരും കൂലിവേലക്കും പോകുന്നു. അധ്യയന വർഷത്തി​െൻറ അവസാനത്തിലെത്തിയപ്പോൾ കുട്ടികൾ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നതും അധ്യാപകരെ കുഴക്കുകയാണ്. നാട്ടിൽ കാർഷിക വിളവെടുപ്പു കാലമായതിനാൽ മുതിർന്നവർക്കൊപ്പം തൊഴിലെടുത്തും കാട്ടുവിഭവങ്ങൾ ശേഖരിച്ചും കുട്ടികൾ ജോലിചെയ്യുന്നതും പതിവു കാഴ്ചയാണ്. എല്ലാം അറിഞ്ഞിട്ടും ഒന്നും കണ്ടില്ലെന്ന ഭാവത്തിലാണ് അധികൃതർ. SUNWDL21 സ്കൂളിൽ പോകാതെ കോളനി മുറ്റത്തിരുന്ന് കളിക്കുന്ന ആദിവാസി കുട്ടികൾ അക്ഷര മുത്തശ്ശി സ്മാർട്ടാകുന്നു വൈത്തിരി: ലക്കിടി ഗവ. എൽ.പി സ്കൂളി​െൻറ 58ാം വാർഷികാഘോഷം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷഷ്ടിപൂർത്തിയോടടുക്കുന്ന ലക്കിടി ഗവ. എൽ.പി സ്‌കൂളിനെ സ്മാർട്ട് വിദ്യാലയമാക്കുമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. ആധുനിക സൗകര്യങ്ങൾ ഏറെയുള്ള സർക്കാർ സ്‌കൂളിൽ കുട്ടികളെ അയക്കാനുള്ള വിമുഖതയിൽനിന്ന് രക്ഷിതാക്കൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. എൽസി ജോർജ്, ബിനോയ് കുമാർ, എ.കെ. ഷിബു, പ്രതീഷ് കുമാർ, സൗദ സൈനുദ്ദിൻ, രജീഷ് കുമാർ, അബൂബക്കർ ഹാജി, സിബി പുളിക്കൽ, സെയ്ത് തളിപ്പുഴ, പ്രസന്ന ടീച്ചർ, ലതിക ടീച്ചർ, അഷ്‌റഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്‌കൂളിലെ പൂർവ വിദ്യാർഥികളായ എം.കെ. കോയ, പി. ശാന്തമ്മ, കുഞ്ഞൂഞ്ഞ്, ശാരദ കൃഷ്ണൻകുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാലയത്തി​െൻറ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദീകരിച്ചു. കെ.പി. രാമചന്ദ്രൻ സ്വാഗതവും സൈനുദ്ദീൻ നന്ദിയും പറഞ്ഞു. SUNWDL20 ലക്കിടി ഗവ. എൽ.പി സ്കൂളി​െൻറ 58ാം വാർഷികാഘോഷം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story