Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗൂഡലായിയിൽ പഴയ...

ഗൂഡലായിയിൽ പഴയ കെട്ടിടത്തിന് തീപിടിച്ചു

text_fields
bookmark_border
*ആൾത്താമസമില്ലാത്ത ക്വാർട്ടേഴ്സിനും പഴയ ഗോഡൗണിനുമാണ് തീപിടിച്ചത് കല്‍പറ്റ: ഗൂഡലായിയിൽ സ്വകാര്യ കെട്ടിടത്തി​െൻറ പരിസരത്ത് തീപടര്‍ന്നത് ആശങ്ക പരത്തി. നിരവധി വ്യാപാര സ്ഥാപനങ്ങളും മറ്റും പ്രവര്‍ത്തിക്കുന്നതി​െൻറ പരിസരത്തെ പഴയ ഗോഡൗണ്‍ കെട്ടിടത്തിനും ആൾത്താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സിനുമാണ് തീപിടിച്ചത്. സമീപത്തായി ബി.ജെ.പി ഓഫിസ്, ആധാരമെഴുത്ത് ഓഫിസുകൾ, സ്റ്റുഡിയോ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. കൃത്യസമയത്ത് കൽപറ്റ ഫയര്‍ ഫോഴ്‌സ് എത്തിയതും നാട്ടുകാരുടെ സഹായത്തോടെ തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയതും വന്‍ ദുരന്തം ഒഴിവാക്കി. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഗോഡൗണിലുണ്ടായിരുന്ന പഴയ ടെലിവിഷന്‍ പാര്‍ട്‌സുകള്‍ ഉൾപ്പെടെയുള്ളവ പൂര്‍ണമായും കത്തിനശിച്ചു. ക്വാര്‍ട്ടേഴ്‌സില്‍ ആൾത്താമസമില്ലാത്തതും ദുരന്തത്തി​െൻറ വ്യാപ്തി കുറച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story