Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗെയിൽ : കൃഷിഭൂമികളുടെ...

ഗെയിൽ : കൃഷിഭൂമികളുടെ അതിരുകൾ വ്യാപകമായി തകർത്തു; ഇരകളുടെ ശ്രദ്ധതിരിക്കാൻ ഗെയിലിെൻ്റ തന്ത്രമെന്ന്

text_fields
bookmark_border
ഗെയിൽ: കൃഷിഭൂമികളുടെ അതിരുകൾ വ്യാപകമായി തകർക്കുന്നു; ഇരകളുടെ ശ്രദ്ധതിരിക്കാനുള്ള തന്ത്രമെന്ന് താമരശ്ശേരി: താമരശ്ശേരി മേഖലയിൽ പ്രതിഷേധം വകവെക്കാതെ അവധി ദിനങ്ങളിൽപോലും ഗെയിൽ കമ്പനിയുടെ ഇടിച്ചുനിരത്തലും പൈപ്പ്ലൈൻ സ്ഥാപിക്കലും പൊലീസി​െൻറ അകമ്പടിയോടെ തകൃതിയായി നടക്കുന്നു. അതിനിടെ വിവിധ ഇടങ്ങളിൽ കൃഷി സ്ഥലങ്ങളുടെയും പറമ്പുകളുടെയുമെല്ലാം അതിരുകൾ വ്യാപകമായി തകർത്തത് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് അയൽ വീട്ടുകാർ തമ്മിൽ വാക്കേറ്റങ്ങൾക്കുവരെ കാരണമാകുന്നുണ്ട്. ത​െൻറ 12 സ​െൻറ് ഭൂമിയുടെ അതിരുകളെല്ലാം ഗെയിൽ പ്രവൃത്തി നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾ നശിപ്പിച്ചിട്ടുണ്ടെന്ന് വി.സി. ഉണ്ണി പരാതിപ്പെട്ടു. ഇക്കാര്യം തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും ധരിപ്പിച്ചിട്ടും അവർ പരിഗണിച്ചില്ലെത്ര. ഗെയിൽ പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളിലെല്ലാം ഇതരസംസ്ഥാന തൊഴിലാളികളെ മാത്രമാണ് നിയോഗിച്ചിട്ടുള്ളത്. ഇതുകാരണം ഭൂമി നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങൾപ്പോലും അധികൃതരെ അറിയിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ, പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മലയാളികളെ നിയോഗിക്കാത്തതും വിവിധ ഭൂമികളുടെ അതിരുകൾ തകർക്കുന്നതുമെല്ലാം ഗെയിൽ കമ്പനിയുടെ തന്ത്രങ്ങളുടെ ഭാഗമാണെന്ന് വിക്ടിംസ് ഫോറം ഭാരവാഹികൾ ആരോപിച്ചു. ഞായറാഴ്ച ചെമ്പ്ര മുല്ലേരി, ഈന്തുംകണ്ടി, തനിയലത്ത് ഭാഗങ്ങളിലാണ് പ്രവൃത്തി നടന്നത്. കുനിയിൽ റഫീഖി​െൻറ വീടിനോടുചേർന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ശൗചാലയത്തി​െൻറ ടാങ്ക് പൊളിച്ചുനീക്കണമെന്നാണ് വീട്ടുകാരോട് ആവശ്യപ്പെട്ടത്. എന്നാൽ, തങ്ങൾക്ക് നഷ്ടപരിഹാരം നൽകാതെ ടാങ്ക് പൊളിച്ചുമാറ്റാൻ കഴിയില്ലെന്നാണ് വീട്ടുകാരുടെ നിലപാട്. photo tsy gale -vettimaattunna vazha krrishi.jpg ഗെയിൽ പ്രവൃത്തിയുടെ ഭാഗമായി താമരശ്ശേരി ഓടക്കുന്ന് വയലിലെ കുലക്കാറായ വാഴകൃഷി വെട്ടിമാറ്റുന്നതിനുവേണ്ടി മാർക്ക് ചെയ്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story