Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:11 AM IST Updated On
date_range 18 Feb 2018 11:11 AM ISTകരിമ്പിൽ ഭൂപ്രശ്നം: സർവേ നടപടികൾ തുടങ്ങും
text_fieldsbookmark_border
*കലക്ടർ നടത്തിയ പരാതി പരിഹാര അദാലത്തിൽ 152 പരാതികൾ പരിഹരിച്ചു കൽപറ്റ: തൊണ്ടർനാട് കരിമ്പിൽ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്തിയ കേസുകളിൽ തിങ്കളാഴ്ച മുതൽ സർവേ നടപടികൾ ആരംഭിക്കാൻ ജില്ല കലക്ടർ എസ്. സുഹാസ് നിർദേശം നൽകി. സംയുക്ത പരിശോധനയിൽ അംഗീകരിക്കാത്തവ പുനഃപരിശോധിക്കാൻ എൽ.ആർ സ്പെഷൽ ഡെപ്യൂട്ടി കലക്ടറെയും ചുമതലപ്പെടുത്തി. ജില്ല കലക്ടറുടെ നേതൃത്വത്തിൽ നാലാം മൈൽ മോഡേൺ സ്കൂളിൽ നടത്തിയ അദാലത്തിലാണ് തീരുമാനം. തൊണ്ടർനാട് വില്ലേജിൽ റീസർവേ 42/1 എഫിൽ പട്ടയം ലഭിക്കുന്നതിനായി സംയുക്ത പരിശോധനക്കായി 281 അപേക്ഷകളായിരുന്നു ലഭിച്ചിരുന്നത്. ഇതിൽ 177 അപേക്ഷകൾ അംഗീകരിച്ചു. മാനന്തവാടി താലൂക്ക് പരിധിയിൽവരുന്ന പനമരം, അഞ്ചുകുന്ന്, ചെറുകാട്ടൂർ, പെരുന്നന്നൂർ, തൊണ്ടർനാട്, വെള്ളമുണ്ട, കാഞ്ഞിരങ്ങാട് എന്നീ വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതികളാണ് അദാലത്തിൽ പരിഗണിച്ചിരുന്നത്. ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരാതി പരിഹാര അദാലത്തിൽ 15 പട്ടയങ്ങളുടെ വിതരണവും നടന്നു. റവന്യൂ സംബന്ധമായതും അല്ലാത്തതുമായ നിരവധി പരാതികളാണ് ജില്ല കലക്ടറുടെ മുന്നിലെത്തിയത്. രാവിലെ 10 മുതൽ തുടങ്ങിയ അദാലത്തിലേക്ക് 224 പരാതികളാണ് വില്ലേജുകളിൽ സമർപ്പിക്കപ്പെട്ടിരുന്നത്. ഇവയിൽ 152 എണ്ണം അദാലത്തിലൂടെ പരിഹരിച്ചു. പട്ടയവുമായി ബന്ധപ്പെട്ട് ലഭിച്ച 85 പരാതികളിൽ 22 എണ്ണവും, ഭൂനികുതിയിനത്തിൽ ലഭിച്ച 11 അപേക്ഷകളിൽ എെട്ടണ്ണവും, മറ്റു വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട 128 പരാതികളിൽ 122 എണ്ണവും ഉൾപ്പെടും. പരിഹരിച്ച പരാതികൾ സംബന്ധിച്ച വിവരങ്ങൾ അതാത് വില്ലേജ് കൗണ്ടർവഴി അപേക്ഷകരെ അറിയിക്കാനുള്ള സംവിധാനം അദാലത്തിൽ ഒരുക്കിയിരുന്നു. കൂടാെത, പുതിയ അപേക്ഷകൾ സ്വീകരിക്കാനും പരാതിക്കാർക്ക് കലക്ടറെ കണ്ട് പരാതി നൽകാനും സൗകര്യം ഒരുക്കിയിരുന്നു. 124 പുതിയ അപേക്ഷകളാണ് പുതുതായി ജില്ല കലക്ടറുടെ മുന്നിൽ പരിഹാരം തേടിയെത്തിയത്. നേരിട്ടുലഭിച്ച അപേക്ഷകളിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായംതേടി 70 അപേക്ഷകളും ദേശീയ കുടംബസഹായ പദ്ധതിക്കായി 17 അപേക്ഷകളും ലഭിച്ചു. എ.ഡി.എം കെ.എം. രാജു, എൽ.ആർ ഡെപ്യൂട്ടി കലക്ടർ ടി. സോമനാഥൻ, തഹസിൽദാർ എൻ.ഐ. ഷാജു, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പരാതി പരിഹാര അദാലത്തിൽ പങ്കെടുത്തു. SATWDL14 പരാതി പരിഹാര അദാലത്തിൽ ജില്ല കലക്ടർ എസ്. സുഹാസ് പരാതികൾ സ്വീകരിക്കുന്നു 'നീർച്ചാലുകൾ അഴുക്കുചാലുകളല്ല' -നിർദേശങ്ങളുമായി സംസ്ഥാനത്തെ ആദ്യ ജലസഭ കൽപറ്റ: വൈത്തിരി പഞ്ചായത്തിലെ ചാരിറ്റി വാർഡിൽ സംസ്ഥാനത്തെ ആദ്യ ജലസഭ ഹരിതകേരള മിഷൻ സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. നീർത്തട അടിസ്ഥാനത്തിൽ നടത്തിയ സർവേ ഫലങ്ങളിലെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന സൂക്ഷ്മതല സംഘടന രൂപമാണ് ജലസഭ. വൈത്തിരി ചാരിറ്റി സെൻറ് ക്ലാരറ്റ് പാരിഷ്ഹാളിൽ നടന്ന ജലസഭയിൽ നീർത്തടത്തിലെ നീരൊഴുക്ക് വർധിക്കുകയും മണ്ണിലെ ജലാഗിരണ ശേഷി കുറയുന്നതായും ചർച്ച ചെയ്യപ്പെട്ടു. സർവേയിൽനിന്നും കണ്ടെത്തിയ പ്രശ്നങ്ങളും നിർദേശവും സഭയിൽ അവതരിപ്പിച്ചു. വിവിധ കെട്ടിടങ്ങളിൽനിന്ന് മാലിന്യങ്ങൾ ഒഴുക്കിവിടുന്നതിനുള്ള അഴുക്കുചാലായി നീർച്ചാലുകളെ ഉപയോഗിക്കുന്നതായും സ്വാഭാവിക ജലേസ്രാതസ്സ് കണ്ണടക്കുന്നതായും സർവേയിൽ കണ്ടെത്തിയിരുന്നു. കാർഷികഭൂമി വിഭജിച്ച് കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതും ജലാശയങ്ങളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തുന്നതും കണ്ടെത്തി. ഏകവിള വ്യാപനം ഭക്ഷ്യവിളകളെ ബാധിക്കുന്നതായും വന്യമൃഗശല്യവും തൊഴിലുറപ്പ് പദ്ധതി ശരിയായി വിനിയോഗിക്കാൻ സാധിക്കാത്തതും ജലസാക്ഷരതയിലുള്ള അപര്യാപ്തയും പ്രശ്നങ്ങളായി റിപ്പോർട്ടിൽ പറയുന്നു. നീർച്ചാലുകളും അവയുടെ പുറമ്പോക്കും അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്ത് രേഖകളാക്കി മാറ്റണമെന്നും, നിലവിലെ ജലേസ്രാതസ്സുകളുടെ നവീകരണവും പരിപാലനവും ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ പരിഹാര നിർദേശമുയർന്നു. അനധികൃത കെട്ടിട നിർമാണം, ഭൂമിയുടെ നിരന്തര തരംമാറ്റൽ എന്നിവക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ജലസഭ വിലയിരുത്തി. വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് യു.സി. ഗോപി, പഞ്ചായത്തംഗങ്ങളായ എൽസി ജോർജ്, പി.ടി. വർഗീസ്, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഷീല ജോൺ, എൻജിനീയർമാരായ കെ. അനൂപ് കുമാർ, എൽദോസ് ഫിലിപ്പ്, ഹരിതകേരള മിഷൻ ജില്ല കോഒാഡിനേറ്റർ ബി.കെ. സുധീർ കിഷൻ എന്നിവർ സംസാരിച്ചു. SATWDL15 വൈത്തിരി പഞ്ചായത്തിലെ ചാരിറ്റി വാർഡിൽ നടന്ന സംസ്ഥാനത്തെ ആദ്യ ജലസഭ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്യുന്നു പരിയാരം സ്കൂളിൽ സാഹിത്യ ക്യാമ്പ് കൽപറ്റ: ജില്ല പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഇൗ മാസം 24, 25 തീയതികളിൽ ജില്ലതല സാഹിത്യ ചിത്രരചന ക്യാമ്പ് നടത്തുന്നു. പരിയാരം ജി.എച്ച്.എസിൽ നടത്തുന്ന ക്യാമ്പിൽ ചെറുകഥ, കവിത, ചിത്രം എന്നിവക്ക് ഒരു വിദ്യാലയത്തിൽനിന്നും ഓരോ കുട്ടികൾക്ക് വീതം പങ്കെടുക്കാം. പ്രമുഖ സാഹിത്യകാരന്മാരും ചിത്രകാരന്മാരും ക്യാമ്പിൽ ക്ലാസുകൾ നയിക്കും. 24ന് രാവിലെ 9.30ന് തുടങ്ങും. ഞായറാഴ്ച ഉച്ചയോടെ സമാപിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ജില്ലയിലെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഇതിനായി ജില്ലയിലെ എഴുത്തുകാർ അവരുടെ പുസ്തകങ്ങൾ സ്കൂളിൽ എത്തിക്കണം. ഫോൺ: 9447849897, 9495456908.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story