Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടുതീ പ്രതിരോധം:...

കാട്ടുതീ പ്രതിരോധം: സൈക്കിൾ റാലി പര്യടനം നടത്തി

text_fields
bookmark_border
മാനന്തവാടി: 'വനം, ജലം, കൃഷി സംരക്ഷിക്കൂ' എന്ന സന്ദേശമുയർത്തി വനം-വന്യജീവി വകുപ്പി​െൻറ ആഭിമുഖ്യത്തിൽ കാട്ടുതീ പ്രതിരോധ ബോധവത്കരണ സൈക്കിൾറാലി ജില്ലയിൽ പര്യടനം നടത്തി. വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി, സഞ്ചാരി, കൂട് മാഗസിൻ, ടീം മലബാർ റൈഡേർസ്, സൈക്കിൾ ബഡീസ് ബത്തേരി എന്നിവയുടെ സഹകരണത്തോടെയാണ് കാട്ടുതീ പ്രതിരോധ റാലി സംഘടിപ്പിച്ചത്. തോൽപ്പെട്ടിയിൽ നോർത്ത് വയനാട് ഡി.എഫ്.ഒ പി. പ്രസാദ് ഫ്ലാഗ്ഓഫ് ചെയ്തു. മാനന്തവാടിയിൽ നൽകിയ സ്വീകരണ യോഗം നഗരസഭ വൈസ് ചെയർപേഴ്സൻ പ്രതിഭ ശശി ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവത്കരണ വിഭാഗം എ.സി.എഫ് ഷജ്ന കരീം, വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജൻ, ഗംഗാധരൻ മംഗലശ്ശേരി, എൻ. ബാദുഷ എന്നിവർ സംസാരിച്ചു. റാലിയുടെ സമാപനം മുത്തങ്ങയിൽ നുൽപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ശോഭൻകുമാർ ഉദ്ഘാടനം ചെയ്തു. ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.ആർ. ദിലീപ് മുഖ്യാഥിതിയായി. SATWDL5 സൈക്കിൾ റാലി നോർത്ത് വയനാട് ഡി.എഫ്.ഒ പി. പ്രസാദ് ഫ്ലാഗ്ഓഫ് ചെയ്യുന്നു യുവജന സംഗമവും ധനസഹായ വിതരണവും പൊഴുതന: മുസ്ലിം ലീഗ് പൊഴുതന പഞ്ചായത്ത് സമ്മേളനത്തി​െൻറ പ്രചാരണാർഥം യൂത്ത്ലീഗ് ആറാംമൈൽ ശാഖ സംഘടിപ്പിച്ച യുവജന സംഗമം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങെള ആദരിക്കലും, നിർധനർക്ക് ധനസഹായ വിതരണവും സി.പി.എമ്മിൽനിന്ന് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്ന ഹൈനസ് പള്ളിപ്പാറ, ടി.ടി. ഹംസ എന്നിവർക്കുള്ള അംഗത്വവിതരണവും നടന്നു. യൂത്ത്ലീഗ് സെക്രട്ടറി ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത്ലീഗ് പ്രസിഡൻറ് ഹാരിസ് പടിഞ്ഞാറത്തറ, സഹീർ നല്ലളം, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ഹനീഫ, കാദിരി നാസർ, സി. മമ്മി, ടി. നാസർ, പി. അഷ്റഫ്, പി. ശംസുദ്ദീൻ, വി. മുഹമ്മദ്, സതീശൻ എന്നിവർ സംസാരിച്ചു. എ.കെ. അഷീദ് സ്വാഗതവും കെ. നൗഷാദ് നന്ദിയും പറഞ്ഞു. SATWDL6 യുവജന സംഗമം സ്വാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു കാവേരി നദീജല തര്‍ക്കം: അര്‍ഹമായ വിഹിതം കിട്ടാത്തത് സർക്കാറി​െൻറ വീഴ്ച കാരണം കല്‍പറ്റ: കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ ഉത്തരവ് ഭേദഗതി ചെയ്ത സുപ്രീംകോടതി കേരളത്തിന് അര്‍ഹമായ വിഹിതം അനുവദിക്കാത്തത് സംസ്ഥാന സർക്കാറി​െൻറ വീഴ്ചയെന്ന് ആരോപണം. കൂടുതല്‍ വെള്ളം ആവശ്യമാണെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതാണ് സംസ്ഥാനത്തിന് തിരിച്ചടിയായതെന്നാണ് പൊതുവെ വിലയിരുത്തൽ. 99.8 ടി.എം.സി വെള്ളം ലഭിക്കണമെന്ന കേരളത്തി​െൻറ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. 30 ടി.എം.സി വെള്ളമാണ് കേരളത്തിന് അനുവദിച്ചത്. ഇതില്‍ 21 ടി.എം.സി കബനി തടത്തിലും ആറ് ടി.എം.സി പാലക്കാട് ഭവാനി തടത്തിലും മൂന്നു ടി.എം.സി ഇടുക്കി പാമ്പാര്‍ തടത്തിലുമാണ്. കാവേരി നദിയുടെ മുഖ്യകൈവഴികളില്‍ ഒന്നാണ് കബനി നദി. പശ്ചിമഘട്ട മലനിരകളിലാണ് കബനിയുടെ ഉദ്ഭവം. കബനിയുടെ പ്രധാന കൈവഴികളാണ് ജില്ലയിലെ മാനന്തവാടി, പനമരം പുഴകള്‍. കിഴക്കോട്ടൊഴുകുന്ന കബനി കര്‍ണാടകയിലെ തിരുമക്കടലു നരസിപ്പുരയിലാണ് കാവേരിയില്‍ ചേരുന്നത്. 234 കി.മീറ്റാണ് കബനി നദിയുടെ നീളം. 7040 ചതുരശ്ര കി.മീറ്ററാണ് നദീതടപ്രദേശം. കര്‍ണാടകയിലെ മൈസൂരു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് കബനിയിലെ ജലമാണ്. കബനി ജലത്തില്‍നിന്ന് കര്‍ണാടകം വൈദ്യുതിയും ഉൽപാദിപ്പിക്കുന്നുണ്ട്. കാവേരി ജലത്തില്‍ തമിഴ്‌നാടിനുള്ള വിഹിതം 419 ടി.എം.സിയില്‍നിന്നു 404.25 ടി.എം.സിയായി കുറവുവരുത്തിയാണ് ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് കര്‍ണാടകയുടെ ഉപയോഗത്തിനു 14.75 ടി.എം.സി ജലം കൂടുതല്‍ ലഭിക്കും. കേരളത്തി​െൻറ ആവശ്യം സുപ്രീംകോടതി തമസ്‌കരിച്ചതി​െൻറ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണെന്ന് കെ.പി.സി.സി അംഗം കെ.എല്‍. പൗലോസ് കുറ്റപ്പെടുത്തി. സംസ്ഥാനത്തിനു കൂടുതല്‍ ജലം അനുവദിക്കാത്ത വിധത്തില്‍ സുപ്രീംകോടതി ട്രൈബ്യൂണല്‍ ഉത്തരവില്‍ വരുത്തിയ ഭേദഗതി ദൗര്‍ഭാഗ്യകരമാണെന്ന് സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് കെ.ജെ. ദേവസ്യ, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ. ചാക്കോ, ഹരിതസേന പ്രസിഡൻറ് എം. സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. കാവേരി ജലത്തില്‍ 96 ടി.എം.സി കേരളത്തിലെ കബനി, ഭവാനി, പാമ്പാര്‍ നദികളില്‍നിന്നുള്ളതാണെന്ന് 1972ലെ സി.സി. പട്ടേല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി ഉത്തരവിനു 15 വര്‍ഷത്തെ പ്രാബല്യമുള്ള സാഹചര്യത്തില്‍ ട്രൈബ്യുണല്‍ വിധിപ്രകാരമുള്ള വെള്ളം പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതിന് പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തിലുള്ള പദ്ധതികള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നാണ് ആവശ്യം. കബനി തടത്തില്‍ കാരാപ്പഴ, ബാണാസുര അണക്കെട്ടുകളിലടക്കം ആറ് ടി.എം.സി വെള്ളം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കബനി തടത്തില്‍ ലഭ്യമായതില്‍ 12 ടി.എം.സി വെള്ളം ഉപയോഗപ്പെടുത്തുന്നതിന് 1980കളില്‍ കടമാന്‍തോട്, നൂല്‍പ്പുഴ, ചുണ്ടാലിപ്പുഴ, കല്ലാപതി, ചേകാട്ട്, മഞ്ചാട്ട്, തിരുനെല്ലി, തൊണ്ടാര്‍, പെരിങ്ങോട്ടുപുഴ എന്നിങ്ങനെ ഒമ്പത് പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഭവാനി തടത്തില്‍ അട്ടപ്പാടി വാലി, അഗളി, തുടുക്കി, പന്താന്‍തോട്, പാമ്പാര്‍ തടത്തില്‍ പട്ടിശ്ശേരി, തലയാര്‍, ചെങ്ങല്ലാര്‍, വട്ടവട എന്നിങ്ങനെയും പദ്ധതികള്‍ രൂപകല്‍പന ചെയ്തിരുന്നു. കബനി തടത്തില്‍ മീനങ്ങാടി ചുണ്ടാലിപ്പുഴ, പുല്‍പ്പള്ളി കടമാന്‍തോട് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ജലവിഭവ വകുപ്പ് സര്‍വേ നടത്തി പ്രോജക്ട് തയാറാക്കിയതാണ്. എന്നാല്‍, ജനങ്ങളില്‍ ഒരു വിഭാഗത്തി​െൻറ എതിര്‍പ്പുമൂലം വകുപ്പിനു ഈ പദ്ധതികളുമായി മുന്നോട്ടുപോകാനായില്ല. വന്‍കിട പദ്ധതികള്‍ക്കുപകരം ചെറുകിട പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും കഴിഞ്ഞില്ല. കടമാന്‍തോട് പദ്ധതിക്കായി 1.53 ടി.എം.സി (43.32 മില്യണ്‍ ക്യുബിക് മീറ്റര്‍) ജലം ഉപയോഗപ്പെടുത്തുന്നതിനാണ് കാവേരി ട്രൈബ്യൂണലി​െൻറ അനുമതി. കാവേരി ജലവിഹിതമായി കേരളത്തിന് നേരത്തേ അനുവദിച്ചതില്‍ ബാക്കിയുള്ള 15 ടി.എം.സി ജലത്തി​െൻറ വിനിയോഗത്തിന് സൂക്ഷ്മതല പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ. എബ്രഹാം, കേരള കോണ്‍ഗ്രസ് -ജേക്കബ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story