Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേതനയുടെ 'ചിത്രരചന...

ചേതനയുടെ 'ചിത്രരചന ഗ്രാമങ്ങളിലൂടെ' പരിപാടിക്ക് തുടക്കം

text_fields
bookmark_border
കക്കട്ടിൽ: ചേതന കലാ-സാംസ്കാരിക വേദി വട്ടോളിയുടെ ആഭിമുഖ്യത്തിൽ 'ചിത്രരചന ഗ്രാമങ്ങളിലൂടെ' പരിപാടിക്ക് തുടക്കമായി. ചിത്രകാരൻ എ. സത്യനാഥൻ ചേതന ഓഫിസ് പരിസരത്തെ പ്രകൃതിയെ കാൻവാസിലേക്ക് പകർത്തി ചിത്രകലയെക്കുറിച്ച് ക്ലാസെടുത്തു. പരിപാടിയിൽ വരച്ച ചിത്രങ്ങൾ ചേതന പ്രസിഡൻറ് എ.പി. വിനോദന് കൈമാറി. എ.പി. രാജീവൻ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ സുരേഷ് ബാബു നന്ദന, വി.പി. വാസു എന്നിവർ സംസാരിച്ചു. വായനവസന്തത്തി​െൻറ ഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. കാര്യാട്ട് കുഞ്ഞമ്മദ് ഹാജി അനുസ്മരണം ആയഞ്ചേരി: ആയഞ്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും വികസന പ്രവർത്തനങ്ങൾക്ക് കൈമെയ് മറന്ന് സഹായിച്ച വ്യക്തിയാണ് കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ. കുഞ്ഞമ്മദ് ഹാജിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടി ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് രമേശ് നൊച്ചാട്ട് അധ്യക്ഷത വഹിച്ചു. ടി.എം. മൂസ, സുരേഷ് ബാബു കൂത്തുപറമ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എ.കെ. ഷാജി, കെ. സോമൻ, ടി.വി. കുഞ്ഞിരാമൻ, സി.എച്ച്. പത്മനാഭൻ, രാമദാസ് മണലേരി, പ്രധാനാധ്യാപകൻ അസീസ് അക്കാളി, എൻ.കെ. ദിവാകരൻ, സി.എച്ച്. മൊയ്തു എന്നിവർ സംസാരിച്ചു. അവധി ദിവസങ്ങളിലും നികുതി സ്വീകരിക്കും തിരുവള്ളൂർ: ഉൗർജിത നികുതി പിരിവി​െൻറ ഭാഗമായി ഞായറാഴ്ച മുതൽ എല്ലാ അവധി ദിവസങ്ങളിലും തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ തുറന്നുപ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story