Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:05 AM IST Updated On
date_range 18 Feb 2018 11:05 AM ISTകുടുംബസഹായ കമ്മിറ്റി വാങ്ങിയ കെട്ടിടത്തെച്ചൊല്ലി വിവാദം; കുടുംബം റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി
text_fieldsbookmark_border
തിരുവള്ളൂർ: മക്കൾ മരിച്ച കുടുംബത്തിന് താമസിക്കാൻ കുടുംബസഹായ കമ്മിറ്റി വാങ്ങിയ കെട്ടിടത്തെ ചൊല്ലി വിവാദം. തിരുവള്ളൂർ കാഞ്ഞിരാട്ടുതറയിലെ പുതിയോട്ടിൽ ശശിയുടെ കുടുംബത്തിന് താമസിക്കാനാണ് ഹെൽത്ത് സെൻററിന് സമീപം മൂന്ന് സെൻറ് സ്ഥലത്തുള്ള കെട്ടിടം വാങ്ങിയത്. ഇത് താമസിക്കാൻ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ശശിയും ഭാര്യ സുമയും ശനിയാഴ്ച മക്കളുടെ ഫോട്ടോയുമായി റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇവരെ ഉച്ചയോടെ വടകര പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ജൂൺ നാലിനാണ് ശശിയുടെ ഇരട്ടക്കുട്ടികളായ വിദ്യാർഥികൾ വീടിനടുത്തുള്ള പുഴയിൽ മുങ്ങിമരിച്ചത്. ഈ കുടുംബം അതുവരെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുടുംബത്തിെൻറ ദയനീയ സ്ഥിതി മനസ്സിലാക്കിയ നാട്ടുകാർ ഇവെര സഹായിക്കാൻ തൊടുവയിൽ പ്രജിത്ത് കൺവീനറും കുണ്ടാറ്റിൽ മൊയ്തു ചെയർമാനുമായി കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇതിെൻറ പ്രവർത്തനം നടക്കുന്നതിനിടയിൽ മന്ത്രി ടി.പി. രാമകൃഷ്ണെൻറ ശ്രമഫലമായി കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. കമ്മിറ്റി 1,54,000 രൂപ പിരിച്ചെടുത്തു. ഇതിൽനിന്ന് ഒമ്പതര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടം വാങ്ങിയത്. ചില നിർമാണ പ്രവർത്തനങ്ങൾ കൂടി കമ്മിറ്റി കെട്ടിടത്തിൽ നടത്തി. കഴിഞ്ഞമാസം 27നാണ് കുടുംബം ഇവിടെ താമസം തുടങ്ങിയത്. എന്നാൽ വൈദ്യുതി, വെള്ളം എന്നിവ ലഭിച്ചില്ല. സമരം നടത്തിയ ശനിയാഴ്ചയാണ് വൈദ്യുതി ലഭിച്ചത്. കമേഴ്സ്യൽ കെട്ടിടമായതിനാൽ കെട്ടിടനികുതിയും വൈദ്യുതി ചാർജും കൂലിപ്പണി എടുത്ത് ജീവിക്കുന്ന കുടുംബത്തിന് താങ്ങാനാവില്ലെന്ന് വിമർശനമുയർന്നിരുന്നു. മറ്റാവശ്യങ്ങൾക്ക് സ്ഥലമില്ലാത്തതും കമ്മിറ്റി ലക്ഷ്യംവെച്ച ഫണ്ട് കിട്ടാത്തതും വിമർശനത്തിനിടയാക്കി. സർക്കാർ ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങിയാൽ വീട് നിർമിക്കാൻ ലൈഫ് പദ്ധതിയിൽനിന്ന് ഫണ്ട് ലഭിക്കുമായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. എന്നാൽ, കമ്മിറ്റിയിലെ ചിലർ കെട്ടിടം വാങ്ങാനാണ് മുന്നിട്ടിറങ്ങിയതെന്നും ആക്ഷേപമുയർന്നു. ഇതോടെയാണ് ശശിയും ഭാര്യയും കുത്തിയിരിപ്പ് സമരം നടത്തിയത്. എന്നാൽ, കുടുംബ സഹായ കമ്മിറ്റിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ സത്യവിരുദ്ധമാണെന്ന് കൺവീനർ തൊടുവയിൽ പ്രജിത്ത് പറഞ്ഞു. സർക്കാർ ഫണ്ട് ലഭിച്ചതോടെ നാട്ടിലെ പിരിവ് കുറഞ്ഞു. വാഗ്ദാനംചെയ്ത പണം ഇനിയും ലഭിക്കാനുണ്ട്. ഇതുവരെയായി 1,54,000 രൂപയാണ് കമ്മിറ്റിക്ക് ലഭിച്ചത്. സർക്കാർ ഫണ്ടിൽനിന്ന് 9,79,900 രൂപ എടുത്താണ് കെട്ടിടം വാങ്ങിയത്. കെട്ടിടത്തിന് താഴെ വാടകക്ക് കൊടുക്കാൻ പറ്റുന്ന രണ്ട് മുറികളുണ്ട്. മുകളിലാണ് കുടുംബം താമസിക്കുന്നത്. ഒരു കിടപ്പുമുറിയും ഹാളും ചെറിയൊരു അടുക്കളയും കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെയ്തിട്ടുണ്ട്. ആകെ 11,69,585 രൂപ ചെലവ് വന്നു. 35,000 രൂപ കമ്മിറ്റിക്ക് കടമാണെന്നും മറിച്ച് നടക്കുന്നത് തൽപരകക്ഷികളുടെ കുപ്രചാരണങ്ങൾ മാത്രമാണെന്നും കമ്മിറ്റി അറിയിച്ചു. വസ്തുതകൾ വിശദീകരിക്കാൻ കമ്മിറ്റി ഈയാഴ്ച പൊതുയോഗം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story