Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ വോളി...

ദേശീയ വോളി ദീപശിഖറാലിക്ക് സ്വീകരണം നല്‍കി

text_fields
bookmark_border
നാദാപുരം: ദേശീയ വോളിബാള്‍ മേളയുടെ പ്രചാരണാര്‍ഥം നടത്തുന്ന ദീപശിഖറാലിക്ക് പുറമേരിയില്‍ സ്വീകരണം നല്‍കി. മുന്‍ ഇന്ത്യന്‍ കോച്ച് വെള്ളികുളങ്ങരയിലെ എ. അച്യുതക്കുറുപ്പി​െൻറ സ്മൃതിമണ്ഡപത്തില്‍ നിന്ന് മകള്‍ അനുരാധ കുറുപ്പ് ദീപശിഖ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറിയതോടെയാണ് ദീപശിഖപ്രയാണം ആരംഭിച്ചത്. അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ താരവുമായ കെ.സി. ഏലമ്മയുടെ നേതൃത്വത്തിലാണ് പ്രയാണം ആരംഭിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്വീകരണത്തിനുശേഷം ഫെബ്രുവരി ഇരുപതിന് കോഴിക്കോട് സ്വപ്‌നനഗരിയില്‍ സമാപിക്കും. പുറമേരിയില്‍ ജാസ് സ്‌പോർട്‌സ് ക്ലബാണ് സ്വീകരണം ഒരുക്കിയത്. മുന്‍ ദേശീയ താരവും കോച്ചുമായ എ. രവീന്ദ്രന്‍ നായര്‍, സംസ്ഥാന വോളിബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡൻറ് വി.പി. പവിത്രന്‍‍, ബാബു പാലയാട്, ജാസ് സ്‌പോട്‌സ് ക്ലബ് സെക്രട്ടറി എം.സി. സുരേഷ്‍, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതന്‍, വാര്‍ഡ് അംഗം ഷംസുദ്ദീന്‍, കടത്തനാട് രാജാസ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പൽ കെ. പ്രഭ, പ്രധാനാധ്യാപിക ശോഭ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story