Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്ബർ കക്കട്ടിൽ...

അക്ബർ കക്കട്ടിൽ സ്മരണയിൽ അന്തേവാസികൾക്കൊപ്പം അവർ ഒത്തുകൂടി

text_fields
bookmark_border
കക്കട്ടിൽ: കടത്തനാടി​െൻറ ഗ്രാമ്യഭാഷ നർമമധുരമായ സാഹിത്യകൃതികളിലൂടെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ അക്ബർ കക്കട്ടിലി​െൻറ സ്മരണകളുമായി പ്രിയപ്പെട്ടവർ രണ്ടാംവർഷവും എടച്ചേരി തണൽ അഗതിമന്ദിരത്തിൽ സംഗമിച്ചു. കക്കട്ടിലെ സൗഹൃദകൂട്ടായ്മയായ കൂട്ടി​െൻറ നേതൃത്വത്തിലാണ് സുഹൃത്തുക്കളും ശിഷ്യരും സഹപ്രവർത്തകരും മാഷി​െൻറ ചരമദിനത്തിൽ തണലിലെത്തിയത്. അന്തേവാസികൾക്കൊപ്പം െചലവഴിച്ചും അവർക്ക് ഭക്ഷണമൊരുക്കിയും നടന്ന അനുസ്മരണ ചടങ്ങ് ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാസർ കക്കട്ടിൽ അധ്യക്ഷത വഹിച്ചു. ഇ.പി. സജീവൻ, അഖിലേന്ദ്രൻ നരിപ്പറ്റ, സി.കെ. അബു, പി.കെ. ഹരീന്ദ്രനാഥ്, എം.പി. ഷമീർ, പി.പി. അനൂപ് കുമാർ, ബാബുരാജ് വട്ടോളി, അജയകുമാർ, കെ. മുഹമ്മദ്, പി. പുരുഷോത്തമൻ, വി.പി. കാസിം, മോഹനൻ വട്ടോളി, സി. സൂപ്പി, ഇല്യാസ്, എസ്.എസ്. സുഹൈൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story